പിറന്നാൾ ദിനത്തിൽ രാജീവ് ഗാന്ധിയുടെ ഓർമകളുറങ്ങുന്ന വീർഭൂമിയിലെത്തിയാണ് രാഹുൽ ആദരമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തെ അനുസ്മരിച്ചു. 

ദില്ലി: രാജീവ് ഗാന്ധിയെ അച്ഛനായി ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 76–ാം ജൻമദിനത്തിൽ രാജീവ് ഗാന്ധിയെ അനുസ്മരിച്ചുള്ള ട്വീറ്റിലാണ് രാഹുൽ ഇങ്ങനെ കുറിച്ചത്. അദ്ദേഹത്തെ പിതാവായി ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും ഇന്നും എന്നും അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

“കാലത്തിനു മുന്നേ നടന്ന, അസാധാരണമായ കാഴ്ച്ചപ്പാടുള്ള ഒരു വ്യക്തിയായിരുന്നു രാജീവ് ഗാന്ധി. എന്നാൽ, എല്ലാറ്റിനുമുപരി അദ്ദേഹം അനുകമ്പയും സ്നേഹ സമ്പന്നനുമായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തെ പിതാവായി ലഭിച്ചതില്‍ അവിശ്വസനീയമാംവിധം ഭാഗ്യവാനാണ് ഞാന്‍. അഭിമാനമുണ്ട്. ഇന്നും എന്നും അദ്ദേഹത്തെ മിസ് ചെയ്യുന്നു“'രാഹുല്‍ ട്വീറ്റ് ചെയ്തു

പിറന്നാൾ ദിനത്തിൽ രാജീവ് ഗാന്ധിയുടെ ഓർമകളുറങ്ങുന്ന വീർഭൂമിയിലെത്തിയാണ് രാഹുൽ ആദരമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തെ അനുസ്മരിച്ചു.

Scroll to load tweet…