ഇൻഡോറിലെ മലിനജല ദുരന്തത്തിൽ ഇരയായവരെ സന്ദർശിച്ച് രാഹുൽ ഗാന്ധി. സന്ദർശനത്തിനുശേഷം പൊതുസമ്മേളനം നടത്താൻ അനുമതി തേടിയിരുന്നെങ്കിലും മധ്യപ്രദേശ് സർക്കാർ അനുമതി നൽകിയില്ല.

ഇൻഡോർ‍‍‍‍: മധ്യപ്രദേശിലെ ഇൻഡോറിലെ മലിനജല ദുരന്തത്തിൽ ഇരയായവരെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ രാഹുൽ ഗാന്ധി കണ്ടു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായും രാഹുൽ ഗാന്ധി സംസാരിച്ചു. സന്ദർശനത്തിനുശേഷം പൊതുസമ്മേളനം നടത്താൻ അനുമതി തേടിയിരുന്നെങ്കിലും മധ്യപ്രദേശ് സർക്കാർ അനുമതി നൽകിയില്ല. മുനിസിപ്പൽ കൗൺസിലർമാരെ കാണണമെന്ന് രാഹുൽ ഗാന്ധി ആവശ്യമറിയിച്ചെങ്കിലും ഇതും സർക്കാർ തള്ളി. മധ്യപ്രദേശ് സർക്കാർ ഇൻഡോറിൽ ഉണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് രാഹുൽഗാന്ധി പറഞ്ഞു.‍‍‍

YouTube video player