Asianet News MalayalamAsianet News Malayalam

73ന്റെ നിറവിൽ മോദി, പിറന്നാൾ ദിനത്തിൽ രാഹുലിന്റെ 'ഒറ്റവരി ആശംസ'

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗർഗെ അടക്കം നേതാക്കളും മോദിക്ക് ആശംസകൾ നേർന്നു.

Rahul gandhi wishes PM Modi Birthday apn
Author
First Published Sep 17, 2023, 11:02 AM IST

ദില്ലി : എഴുപത്തിമൂന്നാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പിഎം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളെന്ന ഒറ്റവരിയാണ് രാഹുൽ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ 'എക്സിൽ' പങ്കുവെച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗർഗെ അടക്കം നേതാക്കളും മോദിക്ക് ആശംസകൾ നേർന്നു. മോദിക്ക് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ. ആരോഗ്യായുസുകൾ നേരുന്നുവെന്നും ഗർഗെ 'എക്സിൽ' കുറിച്ചു. 

 

 

മോദിയുടെ ജന്മദിനം ബിജെപി വിപുലമായാണ് ആഘോഷിക്കുന്നത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സേവന പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശുചീകരണം, രക്തദാനം അടക്കം ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 

എഴുപത്തിമൂന്നാം ജന്‍മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമോ ആപ്ലിക്കേഷന്‍ വഴിയും വെബ്‌സൈറ്റിലൂടെയും വീഡിയോ ആശംസകള്‍ നേരാന്‍ അവസരം. റീല്‍സ് മാതൃകയില്‍ ഷൂട്ട് ചെയ്‌ത വീഡിയോകളാണ് നമോയില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുക. പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ ബിജെപി ആരംഭിച്ചിരിക്കുന്ന ഈ ക്യംപയിന്‍റെ പേര് 'എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്' എന്നാണ്. നമോ ആപ്പില്‍ ലോഗിന്‍ ചെയ്‌‌ത ശേഷം വേണം പ്രധാനമന്ത്രിക്ക് ആശംസ കൈമാറാന്‍. കൂടുതൽ വിവരങ്ങളറിയാൻ ഇവിടെ ക്ലിക് ചെയ്യുക

പ്രധാനമന്ത്രിക്കായി ചക്കുളത്തുകാവില്‍ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാൾ ഗവർണർ

 

ചന്ദ്രയാന്‍ വരെ പിന്നിലായി! ആ മോദി- പ്രഗ്നാനന്ദ ചിത്രം വേറെ ലെവലാണ്, റെക്കോർഡാണ്

Follow Us:
Download App:
  • android
  • ios