പത്താംക്ലാസില്‍ 53 ശതമാനം മാര്‍ക്കാണ് ദുഷ്യന്ത് നേടിയത്. എന്നാല്‍ ഈ മാര്‍ക്കല്ല അവന്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് വീട്ടുകാരും കൂടെ പഠിച്ച വിദ്യാര്‍ത്ഥികളും പറയുന്നു.

കോട്ട: പത്താംക്ലാസില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്ത നിരാശയില്‍ 17 കാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സഞ്ജയ് നഗര്‍ റെയില്‍വേ ക്രോസിങ് ലൈനിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ലൈനിനടുത്തുകൂടി നടന്നുപോകുന്നവരാണ് മൃതശരീരം കണ്ടത്. അടുത്തുതന്നെയായി ഒരു ബൈക്ക് നിര്‍ത്തിയിട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിജയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

പത്താംക്ലാസില്‍ 53 ശതമാനം മാര്‍ക്കാണ് ദുഷ്യന്ത് നേടിയത്. എന്നാല്‍ ഈ മാര്‍ക്കല്ല അവന്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് വീട്ടുകാരും കൂടെ പഠിച്ച വിദ്യാര്‍ത്ഥികളും പറയുന്നു. റിസള്‍ട്ട് വന്നതിന് ശേഷം ദുഷ്യന്ത് വീടിനടുത്തുള്ള ഒരു കടയില്‍ ജോലിക്ക് കയറി. പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതില്‍ അവന്‍ വലിയ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ചൊവ്വാഴ്ച ചില സാധനങ്ങള്‍ വാങ്ങുന്നതിനായി കടയുടമ ബൈക്കില്‍ ദുഷ്യന്തിനെ പറഞ്ഞു വിടുകയായിരുന്നു. എന്നാല്‍ ഏറെ വൈകിയും അവന്‍ തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് റെയില്‍വേ ട്രാക്കില്‍ മൃതശരീരം കാണുന്നത്. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം