ആശ്രമത്തില്‍വെച്ച് ആസാറാം ലൈംഗികാതിക്രമം നടത്തി എന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

ഷാജഹാന്‍പൂര്‍: ബലത്സംഗക്കേസില്‍ ജയിലിലായിരുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന്‍റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി.
2013 ല്‍ 13 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്. ആരോഗ്യ സംബന്ധമായ കാരണങ്ങള്‍ കണക്കിലെടുത്ത് ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവദിച്ചിരുന്നത്. നിലവില്‍ ജൂലൈ 1 വരെയാണ് ജാമ്യം നീട്ടി നല്‍കിയത്. 

 ജാമ്യം നല്‍കിയതിന് പിന്നാലെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ആസാറാം ബാപ്പുവിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ജില്ലവിട്ട് പുറത്തേക്ക് പോവുകയാണെങ്കില്‍ പൊലീസിനെ അറിയിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് നിര്‍ദേശമുണ്ട്. 

2013 ലാണ് പെണ്‍കുട്ടി ആസാറാം ബാപ്പുവിനെതിരെ പീഡന പരാതി ഉന്നയിക്കുന്നത്. ജോധ്പൂരിലെ ആശ്രമത്തില്‍വെച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. 2018 ല്‍ ആസാറാം കുറ്റക്കാരനാണെന്ന് കൊടതി കണ്ടെത്തി ജീവപര്യന്ത്യം ശിക്ഷിക്കുകയായിരുന്നു. നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ഇയാളുടെ ജാമ്യം നീട്ടി നല്‍കിയത്. ഇതോടെ പെണ്‍കുട്ടിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കുകയും കുട്ടിയുടെ അച്ഛനും സഹോദരനും വ്യക്തിഗതമായി സുരക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ വീട്ടില്‍ സിസിടിവി സ്ഥാപിക്കുകയും ചെയ്തു.

Read More:അമ്മയെ വൃദ്ധസദനത്തിലാക്കണം; ഭാര്യയുടെ ആവശ്യം എതിര്‍ത്തപ്പോള്‍ മര്‍ദനം, കൊല്ലുമെന്ന് ഭീഷണി, വീഡിയോ വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം