ദില്ലി: സോളിസിറ്റർ ജനറലായി തുഷാർ മേത്തയുടെ കാലാവധി മൂന്നു വർഷത്തേക്ക് കൂടി നീട്ടി നൽകി. ജൂലൈ ഒന്ന് മുതൽ മൂന്നു വർഷത്തേക്കാണ് നിയമനം. അറ്റോർണി ജനറലായി കെ.കെ.വേണു ഗോപാലിനെ ഒരു വർഷം കൂടി പുനർ നിയമനം നടത്തി രാഷ്ട്രപതി ഉത്തരവിട്ടു. അഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽമാരുടെയും കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി നിൽകിയിട്ടുണ്ട്.

Read Also: അൺലോക്ക് രണ്ടാം ഘട്ടത്തിലേക്ക് ഇന്ത്യ: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും...