മോഡലുകളെ ഭീഷണിപ്പെടുത്തി വലതുസംഘടന. ഋഷികേശിൽ സൗന്ദര്യമത്സരത്തിനായുള്ള റിഹേഴ്സലിനിടെയാണ് സംഭവം. ‘രാഷ്ട്രീയ ഹിന്ദു ശക്തി സംഘാതൻ’ എന്ന സംഘടനയാണ് മോഡലുകളെ സംഘം ചേർന്ന് തടഞ്ഞ് ഭീഷണിപ്പെടുത്തിയത്.

ഡെറാഡൂൺ: നീളം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചുവെന്നാരോപിച്ച് മോഡലുകളെ ഭീഷണിപ്പെടുത്തി വലത് സംഘടന. ഉത്തരാഖണ്ഡിലെ ഋഷികേശിൽ സൗന്ദര്യമത്സരത്തിനായുള്ള റിഹേഴ്സലിനിടെയാണ് സംഭവം. ‘രാഷ്ട്രീയ ഹിന്ദു ശക്തി സംഘാതൻ’ എന്ന സംഘടനയാണ് മോഡലുകളെ സംഘം ചേർന്ന് തടഞ്ഞ് ഭീഷണിപ്പെടുത്തിയത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്‌നാഗറിന്റെ നേതൃത്വത്തിലെത്തിയവരാണ് മോഡലുകളെ ഭീഷണിപ്പെടുത്തിയത്. 

സംഭവത്തിന്റെ വീഡിയോ പുറത്തായി. ലയൺസ് ക്ലബ് ഋഷികേശ് സംഘടിപ്പിച്ച റാംപ് വാക്കിന്റെ പരിശീലന നടക്കുന്ന സ്ഥലത്തേക്കാണ് സംഘടനയുടെ ആളുകൾ എത്തിയത്. പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നത് സംസ്കാരത്തിന് ചേർന്നതല്ലെന്ന് പറഞ്ഞ് മത്സരാർഥികളുമായി വാക്കുതർക്കമുണ്ടായി. ഋഷികേശിന്റെ സംസ്കാരം നശിപ്പിക്കുന്ന പ്രവൃത്തി അനുവദിക്കില്ലെന്ന് ഭട്‌നാഗർ പറഞ്ഞു. എന്നാൽ എല്ലാ കടകളിലും ഇത്തരം വസ്ത്രങ്ങളുടെ വിൽപ്പന നിർത്തണമെന്ന് മത്സരാർഥി തിരിച്ചടിച്ചു.

Scroll to load tweet…