സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പെയിന്റ് അടിച്ചതെന്നാണ് പശ്ചിമ ബംഗാൾ അർബൻ ഡവലെപ്മെന്റ് ആൻഡ് മുൻസിപൽ അഫയർസ് മന്ത്രി അഗ്നിമിത്ര പോൾ അവകാശപ്പെടുന്നത്.
കൊൽക്കത്ത: ദുർഗാ പൂജ ആഘോഷങ്ങളുടെ പാലമായി ഫ്ലൈഓവർ റോഡിന് മഴവിൽ നിറങ്ങൾ നൽകി. പുതിയ പെയിന്റിൽ തെന്നി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെ പെയിന്റ് മാറ്റി. കൊൽക്കത്തയിലെ ചിംഗ്രിഘാട്ട് ഫ്ലൈ ഓവറിലാണ് സംഭവം. പുതിയ പെയിന്റിൽ തെന്നി ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടതോടെ മഴവിൽ നിറങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഉയരുകയായിരുന്നു. മേഖലയിൽ മഴയുണ്ടായതോടെയാണ് പെയിന്റ് അപകടകാരണമായി മാറിയത്. എന്നാൽ ഫ്ലൈ ഓവറിലെ പെയിന്റടി വലിയ രീതിയിൽ ബിജെപി തൃണമൂൽ കോൺഗ്രസ് പോരിനും കാരണമായിട്ടുണ്ട്. സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പെയിന്റ് അടിച്ചതെന്നാണ് പശ്ചിമ ബംഗാൾ അർബൻ ഡവലെപ്മെന്റ് ആൻഡ് മുൻസിപൽ അഫയർസ് മന്ത്രി അഗ്നിമിത്ര പോൾ അവകാശപ്പെടുന്നത്. പെയിന്റടിക്കാനായി പൊതുഖജനാവിൽ നിന്ന് പണം ചെലവാക്കിയിട്ടില്ലെന്നും അഗ്നിമിത്ര പോൾ കൂട്ടിച്ചേർക്കുന്നത്. എന്നാൽ പെയിന്റ് നീക്കാൻ ആരുടെ പണം ഉപയോഗിച്ചെന്നാണ് തൃണമൂൽ കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്ന ചോദ്യം. ബുധനാഴ്ച രാത്രി മുഴുവൻ ഫ്ലൈഓവറിലെ ഗതാഗതം നിർത്തി വച്ചാണ് തെന്നൽ ഒഴിവാക്കാനായി പ്രത്യേക ഫൈബർ പാകിയത്.


