ദിണ്ടിഗൽ -കുമളി ദേശീയപാതയിൽ പെരിയകുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. കർണാടകത്തിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ ധർമപുരി സ്വദേശികളുമാണ് അപകടത്തിൽപ്പെട്ടത്. 

തേനി: തമിഴ്നാട് തേനിയിൽ ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 8 പേർക്ക് പരിക്കേറ്റു. ദിണ്ടിഗൽ -കുമളി ദേശീയപാതയിൽ പെരിയകുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. കർണാടകത്തിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ ധർമപുരി സ്വദേശികളുമായ ശബരിമല തീര്‍ത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനങ്ങൾ പുലർച്ചെ ഒരു മണിയോടെ നേർകുനേർ കൂട്ടിയിടിക്കുകയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പെരിയകുളം -തേനി ബൈപാസിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Also Read: ഫ്ലാറ്റിലെ സ്വിമ്മിങ് പൂളിന് 17 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊച്ചിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം