കൊറ്റിയാംവെള്ളി ഭാഗത്ത് നിന്നും വില്ല്യാപ്പള്ളിയിലേക്ക് വരികയായിരുന്നു പവിത്രന്‍. അതിനിടയിലാണ് അപകടമുണ്ടായത്.

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡിലേക്ക് തെങ്ങുവീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുന്നുമ്മായിന്റെവിട മീത്തല്‍ പവിത്രനാണ്(64) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടമുണ്ടായത്. കൊറ്റിയാംവെള്ളി ഭാഗത്ത് നിന്നും വില്ല്യാപ്പള്ളിയിലേക്ക് വരികയായിരുന്നു പവിത്രന്‍. അതിനിടയിലാണ് അപകടമുണ്ടായത്. കുനിത്താഴ എന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പരിക്കേറ്റ പവിത്രനെ ഉടന്‍ തന്നെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live