Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരർക്കായി രണ്ടാം ദിവസവും തിരച്ചിൽ; ഭീകരാക്രമണം തടയാൻ പുതിയ നീക്കവുമായി പൊലീസ്

വീരമൃതു വരിച്ച സൈനികൻ ക്യാപ്റ്റൻ ദീപക് സിങ്ങിന് സൈന്യം അന്തിമോചചാരം അർപ്പിച്ചു. നടപടികൾ പൂർത്തിയാക്കി ഭൌതിക ശരീരം ഉത്തരാഖണ്ഡിലെ ജന്മനാട്ടിൽ എത്തിച്ചു. 

search for terrorists in Jammu Kashmir Doda second day
Author
First Published Aug 15, 2024, 1:07 PM IST | Last Updated Aug 15, 2024, 1:07 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരർക്കായി തിരച്ചിൽ രണ്ടാം ദിവസത്തിൽ. മൂന്ന് ഭീകരർ കൂടി ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. വീരമൃതു വരിച്ച സൈനികൻ ക്യാപ്റ്റൻ ദീപക് സിങ്ങിന് സൈന്യം അന്തിമോചചാരം അർപ്പിച്ചു. നടപടികൾ പൂർത്തിയാക്കി ഭൌതിക ശരീരം ഉത്തരാഖണ്ഡിലെ ജന്മനാട്ടിൽ എത്തിച്ചു. 

അതേസമയം അനന്ത നാഗിൽ അഞ്ച് ദിവസം നീണ്ട നിന്നു തിരച്ചിൽ സൈന്യം അവസാനിപ്പിച്ചു. അനന്ത നാഗ് ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇവിടെ ആക്രമണം നടത്തിയ ഭീകരരെ തിരച്ചിലിൽ പിടികൂടാൻ കഴിഞ്ഞില്ല. 

ഇതിനിടെ ജമ്മു കശ്മീർ മേഖലയിലെ ഭീകരാക്രമണങ്ങളുടെ സാഹചര്യത്തിൽ പുതിയ ഭീകര വിരുദ്ധ സെപ്ഷ്യൽ യൂണിറ്റുകൾ രൂപീകരിച്ചു. ജമ്മു കശ്മീർ പൊലീസ് എട്ട് ജില്ലകളിലായി 19 യൂണിറ്റുകളെയാണ് നിയോഗിച്ചത്. ഡിവൈഎസ്പിമാർക്കാണ് ഓരോ യൂണിറ്റുകളുടെയും ചുമതല. ഉദ്ദംപൂർ, കത്വ, റിയാസി, ദോഡാ, റംബാൻ ജില്ലകളെ ഉൾപ്പെടുത്തിയാണ് നടപടി.

ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ ദില്ലിയിൽ കഴിഞ്ഞ ദിവസം ഉന്നത തല യോഗം ചേര്‍ന്നു.  പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് വിളിച്ച യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍  ലഫ് ജനറല്‍ പ്രതീക് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. ജമ്മു കശ്മീരില്‍ ഭീകരാക്രമണം  ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.  ഈ വര്‍ഷം ജൂലൈ 21 വരെ 35 ഏറ്റുമുട്ടലുകളിലായി  സൈനികരും പ്രദേശവാസികളും ഉള്‍പ്പെടെ 28 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ആഭ്യന്തര മന്ത്രാലയം ലോക്സഭയില്‍ അവതരിപ്പിച്ച കണക്കില്‍ വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios