തിമിര ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെ അണുബാധ ശക്തമാവുകയായിരുന്നു. പിന്നാലെ കാഴ്ച പൂർണമായും നഷ്ടമാവുകയായിരുന്നു

നവി മുംബൈ:തിമിര ശസ്ത്രക്രിയ നടത്തിയത് അച്ഛനും മകനുമായ നേത്രരോഗ വിദഗ്ധർ. പിന്നാലെ കാഴ്ച പൂർണമായും നഷ്ടമായത് ദമ്പതികൾ അടക്കം അഞ്ച് മുതിർന്ന പൌരന്മാർക്ക്. മഹാരാഷ്ട്രയിലെ നവിമുംബൈയിലെ പൊലീസാണ് രണ്ട് നേത്ര രോഗ വിദഗ്ധർക്കെതിരെ സംഭവത്തിൽ കേസ് എടുത്ത്. തിമിര ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെ അണുബാധ ശക്തമാവുകയായിരുന്നു. പിന്നാലെ കാഴ്ച പൂർണമായും നഷ്ടമാവുകയായിരുന്നു. സിവിൽ സർജന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

87 വയസ് പ്രായമുള്ള സീനിയർ നേത്ര രോഗവിദഗ്ധനും മകനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 67കാരന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്ത് അന്വേഷണ ആരംഭിച്ചത്.മാർച്ച് മാസത്തിലാണ് തിമിര ശസ്ത്രക്രിയയ്ക്കായി 67കാരിൽ ആശുപത്രിയിൽ എത്തിയത്. 2024 ഡിസംബറിന് ശേഷം നാല് പേർക്ക് ഇത്തരത്തിൽ തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ കാഴ്ച നഷ്ടമായെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. അടുത്തിടെയാണ് കേസിൽ സിവിൽ സർജന്റെ റിപ്പോർട്ട് വാഷി പൊലീസിന് അയച്ചത്.

തിടുക്കത്തിൽ അശ്രദ്ധമായി നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അഞ്ച് പേർക്ക് കണ്ണിൽ ഗുരുതര പരിക്കാണ് എറ്റിട്ടുള്ളത്. ചികിത്സ തേടിയെത്തിയ 65 വയസിൽ താഴെയുള്ള അഞ്ച് പേർക്ക് സ്യൂഡോമോണസ് വൈറസ് ബാധ സംഭവിച്ചതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. 87ാംവയസിൽ നേത്ര ശസ്ത്രക്രിയ ചെയ്യാൻ സാധ്യമായ രിതിയിൽ സീനിയർ ഡോക്ടർക്ക് ഫിറ്റ്നെസ് ഉണ്ടോയെന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്. മഹാരാഷ്ട്ര മെഡിക്കൽ കൌൺസിലിൽ രണ്ട് ഡോക്ടർമാർ ഇവരുടെ ലൈസൻസ് പുതുക്കിയിട്ടില്ലെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം