Asianet News MalayalamAsianet News Malayalam

കളിച്ചു കൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ സാരി കഴുത്തിൽ കുരുങ്ങി ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

വീടിന്റെ പുറം ഭിത്തിയിൽ ഘടിപ്പിച്ച മുളയിൽ കെട്ടിയ സാരി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ അത് കഴുത്തിൽ കുരുങ്ങിയെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴി. 

seven year old girl died saree accidentally got tangled around her neck while playing sts
Author
First Published Feb 1, 2023, 9:59 AM IST

ഭോപ്പാൽ: കളിച്ചു കൊണ്ടിരുന്നപ്പോൾ സാരി അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി ഏഴുവയസ്സുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലാണ് സംഭവം. അമ്മ വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് പെൺകുട്ടി സാരി കൊണ്ട് കളിക്കുകയായിരുന്നു. പക്കാരിയ ഗ്രാമത്തിൽ, തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് കോട്മ പോലീസ് സ്റ്റേഷൻ ഇൻചാർജ് അജയ് ബൈഗ പറഞ്ഞു. പെൺകുട്ടിയുടെ അമ്മ വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.  

വീടിന്റെ പുറം ഭിത്തിയിൽ ഘടിപ്പിച്ച മുളയിൽ കെട്ടിയ സാരി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ അത് കഴുത്തിൽ കുരുങ്ങിയെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴി. തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ കോട്മ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

യുവതിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണി; പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍

 

കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയില്‍ കൊളഗപ്പാറയിലുണ്ടായ വാഹനപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണന്ത്യം. മലപ്പുറം അരീക്കോട് കമലാലയം റെജി - ശ്രുതി ദമ്പതികളുടെ മകള്‍ അനിഖ (നാല്) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനിഖയെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണം സംഭവിച്ചു. അപകടത്തില്‍ റെജിക്കും ശ്രുതിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാലിലെ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനായ റെജി അരീക്കോട് നിന്ന് ചീരാലിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

ദേശീയപാത 766-ല്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത കൊളഗപ്പാറ വളവുകള്‍ സ്ഥിരം അപകടമേഖലയാണ്. ജില്ലയില്‍ സ്ഥിരം അപകടങ്ങളുണ്ടാകുന്ന 66 ബ്ലാക്ക് സ്പോട്ടുകള്‍ പൊലീസ് റെക്കോര്‍ഡിലുണ്ട്.  ഇവയില്‍ കൊളഗപ്പാറയും ഉള്‍പ്പെടുന്നുണ്ട്. 2018ല്‍  രണ്ട് മാസത്തിനുള്ളില്‍ അഞ്ചിലേറെ അപകടങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായത്. അതേസമയം, തിരുവനന്തപുരം തിരുവല്ലം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
 

 

Follow Us:
Download App:
  • android
  • ios