പരിക്കേറ്റവർക്ക് വിമാനത്തിനുള്ളിൽ തന്നെ പ്രഥമ ശുശ്രൂഷയും സിഡ്‌നിയിൽ എത്തിയ ശേഷം തുടർ ചികിത്സയും നൽകി

ദില്ലി : ദില്ലിയിൽ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്. വായുവിൽ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങൾ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണെങ്കിലും അത് യാത്രക്കാർക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂർവമാണ്. ഏഴു യാത്രക്കാർക്ക് പരിക്കുണ്ടായതായും ഇവർക്ക് വിമാനത്തിനുള്ളിൽ തന്നെ പ്രഥമ ശുശ്രൂഷയും സിഡ്‌നിയിൽ എത്തിയ ശേഷം തുടർ ചികിത്സയും നൽകിയതായും അധികൃതർ അറിയിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. സംഭവത്തെപ്പറ്റി എയർ ഇന്ത്യയും വ്യോമയാന മന്ത്രാലയതും അന്വേഷണം തുടങ്ങി.

Read More : കർ'നാടക'ത്തിന് തിരശീല? നയിക്കാൻ സിദ്ധരാമയ്യ, പ്രഖ്യാപനം ഇന്ന്, ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ