ഭരണകക്ഷിയായ ബിജെപിക്ക് വേണ്ടിയാണ് മമതയെ  തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതെന്ന് ശിവസേന ആരോപിച്ചു...

മുംബൈ: പശ്ചിമ ബം​ഗാളിൽ നടക്കുന്ന സംഘർഷങ്ങൾക്ക് പിന്നാലെ മമതാ ബാനർജിയെ വിലക്കിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ശിവസേന. ഭരണകക്ഷിയായ ബിജെപിക്ക് വേണ്ടിയാണ് മമതയെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതെന്ന് ശിവസേന ആരോപിച്ചു. ജനാധിപത്യ സംവിധാനത്തിനും ഭരണഘടന സ്ഥാപനങ്ങൾക്കും എതിരായ ആക്രമണമാണിത്. മമത ബാനർജിയെ പിന്തുണക്കുന്നതായും ശിവസേന വക്താവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred