വിമാൻനഗറിലെ ശുഭ അപ്പാർട്ട്‌മെന്‍റിന്‍റെ പാർക്കിംഗ് കോംപ്ലക്സിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിയുകയായിരുന്നു.

പൂനെ: അപ്പാർട്ട്‌മെന്‍റിന്‍റെ പാർക്കിംഗ് കോംപ്ലക്‌സിന്‍റെ ഒന്നാം നിലയിൽ നിന്ന് കാർ വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂനെയിലെ ഒരു അപ്പാർട്ട്‌മെന്‍റിലാണ് സംഭവം. വിമാൻനഗറിലെ ശുഭ അപ്പാർട്ട്‌മെന്‍റിന്‍റെ പാർക്കിംഗ് കോംപ്ലക്സിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിയുകയായിരുന്നു.

ഡ്രൈവർ അബദ്ധത്തിൽ റിവേഴ്‌സ് ഗിയർ ഇട്ടതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും കാർ ഒന്നാം നിലയിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. ഒന്നാം നിലയിലെ മതിൽ തകര്‍ത്താണ് കാര്‍ താഴേക്ക് വീണത്. വലിയ ശബ്‍ദം കേട്ട് പരിസരത്തുള്ളവർ ഓടിയെത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. അതേസമയം, പാർക്കിംഗ് ഘടനയുടെ മതിലിന്‍റെ നിർമ്മാണ നിലവാരത്തെക്കുറിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആശങ്കകൾ ഉന്നയിക്കുന്നുണ്ട്. 

Scroll to load tweet…

ദൂരെ ഒരു രാജ്യത്ത് നീണ്ട 10 വർഷങ്ങൾ; അച്ഛനെ ഒരുനോക്ക് കാണാൻ കൊതിച്ച കുരുന്നുകൾ, ദിനേശിന്‍റെ സഹനത്തിന്‍റെ കഥ

ചിക്കന്‍ സ്റ്റാള്‍ ഉടമയുടെ കെ എല്‍ 57 ജെ 0063 ആക്ടീവ, ഒപ്പം പണവും മൊബൈൽ ഫോണും; ജീവനക്കാരന്‍ മുങ്ങിയതായി പരാതി

യുവ ഡോക്ടര്‍, കോളജ് അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥൻ; 'മാന്യന്മാരുടെ വേലത്തരം' എല്ലാം കയ്യോടെ പൊക്കി, വമ്പൻ പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം