Asianet News MalayalamAsianet News Malayalam

ലാവലിൻ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബഞ്ചിൽ മാറ്റം, രണ്ട് ജഡ്ജിമാർ മാറും

ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്. ചൊവ്വാഴ്ചയാണ് ലാവലിൻ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കാൻ പോകുന്നത്. പിണറായിയെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 

snc lavalin case two judges changed in supreme court bench
Author
New Delhi, First Published Feb 19, 2021, 7:14 PM IST

ദില്ലി: എസ്.എൻ.സി ലാവലിൻ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചിൽ മാറ്റം. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരമാണ് ഇത്. 

ചൊവ്വാഴ്ചയാണ് എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇനി പരിഗണിക്കാൻ പോകുന്നത്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപ്പട്ടികയിൽ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Read more at: 'സുപ്രീംകോടതി കേസ് മാറ്റിവെയ്ക്കുന്നതിന് ഞാനെന്ത് ചെയ്യാനാണ്', ലാവലിൻ കേസില്‍ പിണറായി

Follow Us:
Download App:
  • android
  • ios