Asianet News MalayalamAsianet News Malayalam

'ഇന്ത്യന്‍ ശാസ്ത്രജ്ഞരെ വിശ്വാസമില്ലാത്ത മുസ്ലിംകള്‍ പാക്കിസ്ഥാനിലേക്ക് പോകട്ടെ'; ബിജെപി നേതാവ്

'നിർഭാഗ്യവശാൽ ചില മുസ്‌ലിംകൾക്ക് രാജ്യത്തെ ശാസ്ത്രജ്ഞരിലും പൊലീസിലും വിശ്വാസമില്ല. അവർക്ക് പ്രധാനമന്ത്രിയെയും വിശ്വാസമില്ല.അവര്‍ക്ക് പാക്കിസ്ഥാനേയാണ് വിശ്വാസമെങ്കില്‍ അങ്ങോട്ട് പോകട്ടെ’-ബിജെപി എംഎല്‍എ

Some Muslims do not trust Indian scientists  can go to Pakistan says bjp mla
Author
Delhi, First Published Jan 13, 2021, 5:48 PM IST

ദില്ലി: മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ സംഗീത് സോം. ചില മുസ്ലിംകള്‍ക്ക് രാജ്യത്തെ ശാസ്ത്രജ്ഞരെയും പൊലീസിനെയും വിശ്വാസമില്ല. അത്തരക്കാര്‍ പാക്കിസ്ഥാനിലേക്ക് പോകട്ടേ എന്നായിരുന്നു ബിജെപി നേതാവിന്‍റെ പരാമര്‍ശം. കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വിമര്‍ശിക്കുമ്പോഴായിരുന്നു എംഎല്‍എ മുസ്ലീംകള്‍ക്കെതിരെ രംഗത്ത് വന്നത്. 

'നിർഭാഗ്യവശാൽ ചില മുസ്‌ലിംകൾക്ക് രാജ്യത്തെ ശാസ്ത്രജ്ഞരിലും പൊലീസിലും വിശ്വാസമില്ല. അവർക്ക് പ്രധാനമന്ത്രിയെയും വിശ്വാസമില്ല.അവര്‍ക്ക് പാക്കിസ്ഥാനേയാണ് വിശ്വാസമെങ്കില്‍ അങ്ങോട്ട് പോകട്ടെ’- സോം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് സംഗീത് സോം.

കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റിലായ  ആം ആദ്മി പാർട്ടി എം‌എൽ‌എ സോംനാഥ് ഭാരതിക്കെതിരെയും സംഗീത് സോം വിമര്‍ശനമുന്നയിച്ചു.  സോംനാഥ് ഭാരതി കുറച്ച് മാസങ്ങള്‍ ജയിലിലായിരുന്നു. അതുകൊണ്ട് അദ്ദേഹം ഗുണ്ടകളുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നായിരുന്നു പരാമര്‍ശം. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെയും സോം വിമര്‍ശിച്ചു. കെജ്‌രിവാളിന്റെ ബുദ്ധി ദുഷിച്ചതാണെന്നായിരുന്നു പരാമര്‍ശം. 

Read More: 'പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ട്';ശോഭാ സുരേന്ദ്രന്‍ പ്രശ്‍നം പാര്‍ട്ടി പരിഗണനയിലില്ലെന്ന് കെ എസ് രാധാകൃഷ്ണന്‍ 

പുതിയ കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള കർഷകരുടെ പ്രക്ഷോഭത്തെയും ബിജെപി നേതാവ് പരിഹസിച്ചു.  ധർണ നടത്തുന്നവരിൽ ആരും കർഷകരില്ല. മറിച്ച് അവർ കർഷക വിരുദ്ധരാണെന്നായിരുന്നു സംഗീത് സോമിന്‍റെ ആരോപണം 
ചന്ദൗസിയിലെ ആശിഷ് ഗാർഡനിൽ ഭാരതീയ ജനത മോർച്ചയുടെ (ബിജെവൈഎം) പരിപാടിയില്‍ പങ്കെടുക്കാനത്തിയപ്പോഴായിരുന്നു സോമിന്‍റെ വിവാദ പരാമര്‍ശങ്ങള്‍.

Read More: തിരഞ്ഞെടുപ്പുകൾക്ക് കാഹളം മുഴങ്ങാനൊരുങ്ങുമ്പോൾ മോദി സർക്കാരിനെ കാത്തിരിക്കുന്നതെന്ത്? 

ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച സോം സമാജ്‌വാദി പാർട്ടിഅധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെയും വിമര്‍ശനങ്ങളുന്നയിച്ചു.  അഖിലേഷ് യാദവിന്‍റെ ഭരണകാലത്ത് ഉത്തര്‍ പ്രദേശ് ഒരു മുഗള്‍ഭരണ പ്രദേശമായിരുന്നു. എന്നാല്‍ ഇനി അധികാരം അഖിലേഷിന് ലഭിയ്ക്കില്ല. അതുകൊണ്ട് മുഗള്‍‌ഭരണം അവസാനിക്കുമെന്നും സംഗീത് സോം പറഞ്ഞു. നേരത്തെയും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവും പ്രസംഗവും നടത്തിയിട്ടുള്ള ആളാണ് സംഗീത് സോം. മുസഫര്‍ നഗര്‍ കലാപത്തില്‍ പ്രതിപ്പട്ടികയിലും സംഗീത് സോമിന്‍റെ പേരുണ്ട്. എതിര്‍ രാഷ്ട്രീയ ചേരിയിലെ നേതാക്കള്‍ക്ക് നേരെയും സോം കടുത്ത ഭാഷയില്‍ ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്. 

Read More: ഗാന്ധി പ്രതിമയിൽ മനോരോഗിയെ കൊണ്ട് പതാക പുതപ്പിച്ചവരെ കണ്ടെത്തണമെന്ന് ബിജെപി 

Follow Us:
Download App:
  • android
  • ios