ദില്ലി: ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ സോണിയ ഗാന്ധി മൗനം പാലിക്കുകയാണെന്ന് ജെഡിയു ഉപാധ്യക്ഷനും മുന്‍ കോണ്‍ഗ്രസ് ഉപദേശകനുമായ പ്രശാന്ത് കിഷോര്‍. ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്താന്‍ പോലും സോണിയ ഗാന്ധി തയ്യാറായിട്ടില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

Read More: 'ഈ ഹാഷ്ടാഗ് പിന്തുടരൂ' പൗരത്വനിയമ ഭേദഗതിക്ക് പിന്തുണ തേടി ട്വിറ്റര്‍ ക്യാംപയിനുമായി പ്രധാനമന്ത്രി

'കോണ്‍ഗ്രസ് പ്രസിഡന്‍റ് ഈ വിഷയത്തില്‍ ഒരു പ്രസ്താവന നടത്തിയാല്‍ വ്യക്തത വരും. അവര്‍ ധര്‍ണകള്‍ നടത്തുന്നു, പ്രകടനങ്ങളില്‍ പങ്കെടുക്കുന്നു. അതെല്ലാം നിയമാനുസൃതമാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ്  ഈ വിഷയത്തില്‍ ഒരു പ്രസ്താവന പോലും നടത്താത്തതെന്ന് മനസ്സിലാകുന്നില്ല'- പ്രശാന്ത് കിഷോര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.  

2003 ലാണ് പൗരത്വ നിയമ ഭേദഗതി അവതരിപ്പിച്ചത്. 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തിലുണ്ടായിരുന്നത്. നിയമം ഭരണഘടനാ വിരുദ്ധമാണെങ്കില്‍ കോണ്‍ഗ്രസിന് ഭേദഗതി ചെയ്യാന്‍ അവസരമുണ്ടായിരുന്നെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.