ചെന്നൈ: ​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് നെ​ഗറ്റീവായതായി മകൻ എസ് പി ചരൺ അറിയിച്ചു. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്. എന്നാൽ, ആരോ​ഗ്യനിലയിൽ നല്ല മാറ്റമുണ്ടെന്നും മകൻ അറിയിച്ചു.

വെന്റിലേറ്ററിലാണെങ്കിലും എസ്പിബി മയക്കത്തിൽ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡിൽ ക്രിക്കറ്റും ടെന്നീസും കണ്ടു എന്നും എസ് പി ചരൺ മാധ്യമങ്ങളെ അറിയിച്ചു. 

ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടിൽ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കി. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീർത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. 

Read Also: 'തെറ്റായ മരുന്ന് സുശാന്തിനെക്കൊണ്ട് കഴിപ്പിച്ചു'; പ്രിയങ്കാ സിം​ഗിനെതിരെ റിയ ചക്രബർത്തിയുടെ പരാതി...