കുഞ്ഞിന്റെ അമ്മയെ വീട്ടിൽ പൂട്ടിയിട്ട ശേഷമായിരുന്നു ക്രൂരത.

ജോധ്പൂർ: വിവാഹം നടക്കാൻ പിഞ്ചു കുഞ്ഞിനെ ചവിട്ടിക്കൊല്ലണമെന്ന് അന്ധവിശ്വാസം. രാജസ്ഥാനിലെ ജോധ്പൂരിൽ 16 ദിവസം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്ന് ഉറ്റ ബന്ധുക്കളായ നാല് സ്ത്രീകൾ. സഹോദരിയുടെ മകനെയാണ് നാല് സ്ത്രീകൾ ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മകന്റെ മരണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന പിതാവിന്റെ പരാതിയിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ സഹോദരിമാരാണ് പുറത്ത് വന്ന വീഡിയോയിലുള്ള രണ്ട് പേരെന്നാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവ് മൊഴി നൽകിയത്. മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കുഞ്ഞിന്റെ അമ്മയെ വീട്ടിൽ പൂട്ടിയിട്ട ശേഷമായിരുന്നു ക്രൂരത. 

കുഞ്ഞിനെ മടിയിലിരുത്തി മന്ത്രങ്ങൾ ചൊല്ലുന്നതും ചുറ്റുമുള്ളവർ ഒപ്പം ചേരുന്നതുമായ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഒക്ടോബർ 24നാണ് ജോധ്പൂർ സ്വദേശികളായ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നത്. നാടോടി ദേവതയായ ഭേരുവിനെ ആരാധിച്ചിരുന്നവരായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന പിതാവ് കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയത്. കുട്ടിയെ കൊലപ്പെടുത്തിയ സ്ത്രീകൾ തന്റെ ഭാര്യാ സഹോദരികളാണെന്ന് കുട്ടിയുടെ പിതാവ് മൊഴിനൽകിയത്. ഏറെ നാളുകളായി വിവാഹം കഴിക്കാൻ ഇവർ ആഗ്രഹിച്ചിരുന്നുവെന്നും വിവാഹാഭ്യർഥനകൾ മുടങ്ങിയതോടെ ദുരാചാരം നടത്തുകയായിരുന്നുവെന്നും കുഞ്ഞിന്റെ പിതാവ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം