Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിലെ ചെങ്കൽപേട്ടയിൽ പെരിയാറിന്റെ പ്രതിമ തകർത്ത നിലയിൽ

നടൻ രജനീകാന്ത് പെരിയാറെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങൾ ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായ സാഹചര്യത്തിലാണ് ഈ അനിഷ്ട സംഭവം. 

statue of periyar vandalized at tamilnadu
Author
Chennai, First Published Jan 24, 2020, 12:04 PM IST

ചെന്നൈ: തമിഴ്നാട്ടിലെ ചെം​ഗൽപേട്ട് ജില്ലയിലെ കാലിയപട്ടായ് ​ഗ്രാമത്തിൽ സ്ഥിതി ചെയ്തിരുന്ന പെരിയാറിന്റെ പ്രതിമ തകർത്ത നിലയിൽ. പ്രതിമയുടെ വലതുകൈയും മുഖവും നശിപ്പിച്ച നിലയിലാണുള്ളത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. നടൻ രജനീകാന്ത് പെരിയാറെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങൾ ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായ സാഹചര്യത്തിലാണ് ഈ അനിഷ്ട സംഭവം. 

'ചിന്തിക്കണം, എന്നിട്ട് സംസാരിക്കൂ', പെരിയാറിനെ വിമർശിച്ച രജനീകാന്തിനെതിരെ സ്റ്റാലിൻ ...

'1971-ൽ സേലത്ത് അന്ധവിശ്വാസങ്ങൾക്ക് എതിരെ പെരിയാർ ഒരു റാലി നടത്തി. അതിൽ രാമന്‍റെയും സീതയുടെയും നഗ്നചിത്രങ്ങളിൽ ചെരുപ്പുമാല ചാർത്തിയുള്ള ചിത്രങ്ങളുമുണ്ടായിരുന്നു. അത്തരമൊരു വാർത്ത അന്ന് ഒരു വാർത്താമാധ്യമവും പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. എന്നാൽ ചോ അതിനെ വിമർശിച്ച് മാസികയിലെഴുതി.'' തു​ഗ്ലക്ക് മാസികയുടെ വാർഷിക പരിപാടിയിൽ പങ്കെടുത്ത് രജനീകാന്ത് പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു.

രജനീകാന്തിന്റെ പരാമർശത്തിനെതിരെ മുഖ്യധാരാ പ്രതിപക്ഷ പാർട്ടികളെല്ലാം തന്നെ രം​ഗത്തെത്തിയിരുന്നു. എന്നാൽ ബിജെപി താരത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. രജനീകാന്തിന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios