ലാഭവിഹിതം ചോദിച്ച യുവതിയെ കോസ്മിക് കിരണങ്ങളുടെ പ്രഭാവം മൂലമുള്ള കാലതാമസമെന്ന മറുപടിയിൽ സംഘം വീണ്ടും പറ്റിച്ചു. പിന്നീട് റാഞ്ചിയിലെ ഗുരുജിയേയും ഛോട്ടാ ഗുരുജിയുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് യുവതി മനസിലാക്കിയത്.
ബെംഗളൂരു: വാങ്ങിയ ഷെയറുകൾ കുതിച്ചുയരാൻ ഇൻസ്റ്റഗ്രാം ആൾദൈവത്തിന്റെ അനുഗ്രഹം. 38കാരിക്ക് നഷ്ടമായത് ലക്ഷങ്ങൾ. ബെംഗളൂരുവിലാണ് തട്ടിപ്പ്. സ്റ്റോക്ക് നിക്ഷേപങ്ങൾ മൂന്നിരട്ടിയായി വരെ വർധിപ്പിക്കാൻ അനുഗ്രഹങ്ങൾ നൽകുന്ന ഇൻസ്റ്റഗ്രാം ആൾദൈവത്തിന്റെ വാഗ്ദാനങ്ങളും സാക്ഷ്യ വീഡിയോകളും വിശ്വസിച്ച 38കാരി 13 ലക്ഷം രൂപയാണ് ഷെയർ മാർക്കറ്റിലെ ലാഭം കൂടാനായി നൽകിയത്.
ബെംഗളൂരുവിലെ രാമമൂർത്തി നഗർ സ്വദേശിനിയാണ് ജനുവരി 19ന് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. 2024 ഏപ്രിൽ 9നും സെപ്തംബർ 19നു ഇടയിലായാണ് സ്വകാര്യ കമ്പനി സ്ഥാപനത്തിലെ ജീവനക്കാരിക്ക് പണം നഷ്ടമായത്. യുവതിയെ സഹോദരൻ വഴി പരിചയമുണ്ടെന്ന് വിശദമാക്കിയാണ് ഇൻസ്റ്റഗ്രാം ഗുരുജി 38കാരിയെ വലയിലാക്കിയത്. ഷെയർ മാർക്കറ്റിലെ നിക്ഷേപങ്ങളെ ഉയർത്താൻ സഹായിക്കുന്ന സഹായങ്ങളാണ് ഗുരുജി വാഗ്ദാനം ചെയ്തത്. മാതാറാണി പൂജയ്ക്കായി 2850 രൂപയാണ് ഗുരുജി വാങ്ങിയത്. പിന്നാലെ ഗുരുജിയുടെ ഭാര്യയും വിവിധ രംഗങ്ങളിൽ നിന്നുള്ള ഗുരുജിയുടെ അനുയായികളും യുവതിയ്ക്ക് സാക്ഷ്യവുമായി എത്തി.
ഇതിന് പിന്നാലെ ഒരു പ്രത്യേക മുഹൂർത്തത്തിൽ റാഞ്ചിയിലെ മുതിർന്ന ഗുരുവിന്റെ അനുഗ്രഹത്തോടെ ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നത് വലിയ രീതിയിൽ ലാഭമുണ്ടാക്കുമെന്നും തട്ടിപ്പ് സംഘം യുവതിയെ വിശ്വസിപ്പിച്ചു. യുവതിക്ക് ലാഭമുണ്ടാകുന്ന സമയം ആയിട്ടില്ലെന്നായിരുന്നു റാഞ്ചിയിലെ ആൾദൈവം വിശദമാക്കിയത്. നല്ല സമയം വരുന്നതിനായി 13 ലക്ഷം രൂപയോളമാണ് യുവതി തട്ടിപ്പ് സംഘത്തിന് നൽകിയത്. ലാഭവിഹിതം ചോദിച്ച യുവതിയെ കോസ്മിക് കിരണങ്ങളുടെ പ്രഭാവം മൂലമുള്ള കാലതാമസമെന്ന മറുപടിയിൽ സംഘം വീണ്ടും പറ്റിച്ചു. പിന്നീട് റാഞ്ചിയിലെ ഗുരുജിയേയും ഛോട്ടാ ഗുരുജിയുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് യുവതി മനസിലാക്കിയത്.
വാടക വീട്ടിലെ താമസക്കാർ നിരവധി കേസുകളിലെ പ്രതി, സ്കൂട്ടറിൽ നാല് കിലോ കഞ്ചാവ്, അറസ്റ്റ്
ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. മോഷണം, ആൾമാറാട്ടം, ഐടി ആക്ട്, വഞ്ചന അടക്കമുള്ള വകുപ്പുകളാണ് തട്ടിപ്പ് സംഘത്തിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.
