ഒന്നിന് പിറകേ ഒന്നായി ഒൻപതോളം പെരുമ്പാമ്പുകളാണ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്

കംഗ്ര: ആദ്യം കണ്ടപ്പോൾ തോന്നിയത് വേരുകൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതെന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ കൺമുൻപിൽ കണ്ടത് പെരുമ്പാമ്പിൻ കൂട്ടത്തെ. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ കലോതരേ വാലി മാതാ ക്ഷേത്രത്തിന് സമീപത്താണ് അസാധാരണമായ നിലയിൽ പെരുമ്പാമ്പുകളെ കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് എത്തിയ നാട്ടുകാരാണ് വിചിത്ര സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. വേരുകളാണോയെന്ന സംശയം സമീപത്തേക്ക് ഒരു കല്ല് പതിച്ചതോടെ മാറി. ഒന്നിന് പിറകേ ഒന്നായി ഒൻപതോളം പെരുമ്പാമ്പുകളാണ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്. സമീപത്തായി കല്ല് വീണതോടെ പാമ്പുകളെല്ലാം തന്നെ സമീപത്തെ പാറക്കെട്ടിലേക്ക് കയറിപോവുകയായിരുന്നു. പെരുമ്പാമ്പുകൾ കൂട്ടമായി വിശ്രമിക്കുന്ന അപൂർവ കാഴ്ചയാണ് നാട്ടുകാർ കണ്ടത്. സംഭവത്തിന് പിന്നാലെ നാട്ടുകാരും ഭീതിയിലാണ്. 

Add Asianetnews as a Preferred SourcegooglePreferred

Scroll to load tweet…

സമീപ മേഖലയിൽ ആടുകളേയും പശുക്കളേയും വളർത്തുന്ന സാധാരണക്കാർ നിരവധിയുള്ള സ്ഥലമാണ്. പെരുമ്പാമ്പുകൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ ആക്രമിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാരുള്ളത്. വനമേഖലയോട് ചേർന്നുള്ള ക്ഷേത്രത്തിലേക്ക് എത്താനും ഭീതിയുണ്ടെന്നാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്.സംഭവം മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പെരുമ്പാമ്പുകൾ ആക്രമണകാരികളെല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പുകളെയാണ് മേഖലയിൽ കണ്ടത്. വലുപ്പം ഏറയെുണ്ടെങ്കിലും ഇവയ്ക്ക് വിഷമില്ല. ഇരയെ ചുറ്റി വരിഞ്ഞുമുറുക്കി കൊന്ന ശേഷം ആഹാരമാക്കുന്നതാണ് ഇവയുടെ രീതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം