വൈശാലിയും സുഹൃത്തുക്കളും റഹീംപൂര്‍ റെയില്‍വേ ക്രോസിന് സമീപമുള്ള ട്രാക്കില്‍ വച്ച് റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം

ഹരിദ്വാര്‍: റീല്‍ ചിത്രീകരിക്കുന്നതിനിടെ 20കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച് മരിച്ചു. ഹരിദ്വാര്‍ റൂര്‍ക്കി കോളജ് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി വൈശാലി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് ദാരുണ സംഭവമുണ്ടായത്. വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 

വൈശാലിയും സുഹൃത്തുക്കളും റഹീംപൂര്‍ റെയില്‍വേ ക്രോസിന് സമീപമുള്ള ട്രാക്കില്‍ വച്ച് റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഇതിനിടെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ വെെശാലിയെ ഇടിക്കുകയായിരുന്നു. വൈശാലി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നും പൊലീസ് അറിയിച്ചു. അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് ഗംഗനഹര്‍ പൊലീസ് അറിയിച്ചു. 

സോഷ്യല്‍മീഡിയ ലൈക്കിനും ഷെയറിനും വേണ്ടി സാഹസികമായ വീഡിയോകള്‍ ചിത്രീകരിക്കുന്നത് വര്‍ധിച്ച് വരുകയാണെന്നും ഇക്കാര്യങ്ങളില്‍ നിന്ന് യുവാക്കള്‍ പിന്‍മാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ യുവാക്കളില്‍ ബോധവത്കരണം നടത്തുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

439 കോടിയുടെ വൻ കരാർ ഏറ്റെടുത്ത് കെ റെയിൽ; 'സിൽവർ ലൈനിന് അംഗീകാരം കാത്തുനിൽക്കുന്നതിനിടെ സുപ്രധാന പദ്ധതി'

YouTube video player