എസ്‍പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം എത്തിയാണ് സ്ഥിഗതികള്‍ ശാന്തമാക്കിയത്.

വാരാണസി: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. ബിര്‍ല, എല്‍ബിഎസ് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളാണ് ഏറ്റുമുട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. ആര്‍ക്കും പരിക്കില്ലെന്നും പൊലീസ് പറഞ്ഞു. എസ്‍പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം എത്തിയാണ് സ്ഥിഗതികള്‍ ശാന്തമാക്കിയത്. പൊലീസ് സഹായത്തോടെ ക്യാമ്പസില്‍ സമാധാനം പുന:സ്ഥാപിച്ചെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred