ദില്ലി കേന്ദ്രമാക്കിയുള്ള ആരോ​ഗ്യ ​ഗവേഷണ സ്ഥാപനവുമായി ചേർന്ന് പഠനം നടത്തുന്നുവെന്നായിരുന്നു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത. 

ദില്ലി: കൊവിഡ് വ്യാപനത്തിന് ശേഷം യുവാക്കൾക്കിടയിൽ പെട്ടെന്ന് മരണം സംഭവിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ രാജ്യവ്യാപകമായി പഠനം നടത്താൻ ഒരുങ്ങുന്നുവെന്നുമുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. ആരോഗ്യ ​ഗവേഷണ വിഭാ​ഗം ഇത്തരം പഠനങ്ങൾ ഒന്നും നടത്തുന്നില്ലെന്ന് പിഐബി ഫാക്ട്ചെക്ക് വ്യക്തമാക്കി. ദില്ലി കേന്ദ്രമാക്കിയുള്ള ആരോ​ഗ്യ ​ഗവേഷണ സ്ഥാപനവുമായി ചേർന്ന് പഠനം നടത്തുന്നുവെന്നായിരുന്നു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്ത.

Add Asianetnews as a Preferred SourcegooglePreferred

കേന്ദ്ര സർക്കാറിന് കീഴിലുള്ള രണ്ട് സ്ഥാപനങ്ങൾ നടത്തിയ പഠനത്തിലും യുവാക്കളിൽ ഹൃദയാഘാതം കാരണമുണ്ടായ പെട്ടെന്നുള്ള മരണത്തിന് കൊവിഡ് വാക്സിനേഷനുമായി ബന്ധമില്ലെന്ന് നേരത്തെ കേന്ദ്രം വിശദീകരിച്ചിരുന്നു. പെട്ടെന്നുള്ള മരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ സമിതിയെ നിയോ​ഗിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിൻ്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഈ വിഷയത്തിൽ കേന്ദ്രം പഠനം നടത്തുന്നുവെന്നുള്ള വാർത്ത പുറത്തുവന്നത്.