Asianet News MalayalamAsianet News Malayalam

കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഭരണഘടനാ ബഞ്ചിന് വിട്ടു; നാളെ പരിഗണിക്കും

കശ്മീര്‍ ഹര്‍ജികളില്‍ നേരം കളയാനില്ലെന്നും, അയോധ്യ കേസടക്കം പരിഗണിക്കാനുള്ളതിനാല്‍ ഹര്‍ജികള്‍ ഇനി മുതല്‍ ഭരണഘടന ബഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ര‌ഞ്‍ന്‍ ഗോഗോയ് വ്യക്തമാക്കി. 
 

supreme court constitutional bench will hear kashmir pleas tomorrow
Author
Delhi, First Published Sep 30, 2019, 2:01 PM IST

ദില്ലി: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടു. സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി നല്‍കിയതടക്കമുള്ള ഹര്‍ജികള്‍ കോടതി നാളെ പരിഗണിക്കും.

കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുക, നേതാക്കളുടെ തടങ്കല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടത്. കശ്മീര്‍ ഹര്‍ജികളില്‍ നേരം കളയാനില്ലെന്നും, അയോധ്യ കേസടക്കം പരിഗണിക്കാനുള്ളതിനാല്‍ ഹര്‍ജികള്‍ ഇനി മുതല്‍ ഭരണഘടന  ബഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ര‌ഞ്‍ന്‍ ഗോഗോയ് വ്യക്തമാക്കി. 

Read Also: യുഎന്നിലെ ഇന്ത്യയുടെ 'കശ്മീർ' നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്

ഗുലാംനബി ആസാദ്, വൈക്കോ തുടങ്ങിയ നേതാക്കള്‍ നല്‍കിയ ഹര്‍ജികളും ഇവയില്‍ ഉള്‍പ്പെടും.  കശ്മീരിന് പ്രത്യേക അവകാശങ്ങള്‍  നല്‍കുന്ന  370 , 35 എ അനുച്ഛദങ്ങള്‍ റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കാനാണ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ഭരണഘടന ബഞ്ച് രൂപീകരിച്ചത്. 

Read Also: കശ്മീരിലേത് 'ജിഹാദ്' പാകിസ്ഥാന്‍ അതിനെ പിന്തുണയ്ക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍

ഇതിനിടെ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. അതേസമയം, കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നലെയും ആവര്‍ത്തിച്ചു. ഭരണഘടന പുനസംഘടന, അതിര്‍ത്തിയില്‍ മരിച്ച ജവാന്മാര്‍ക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരവാണെന്നും അമിത്ഷാ  അഹമ്മദാബാദില്‍ പറഞ്ഞു.പ്രതിപക്ഷം ജമ്മു കശ്മീരിനെക്കുറിച്ച് വ്യാജപ്രചാരണം അഴിച്ചുവിടുകയാണെന്നും അമിത് ഷാ ആരോപിച്ചു.

Read Also:'കശ്മീരിൽ എവിടെ നിയന്ത്രണങ്ങൾ?', പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ


 

Follow Us:
Download App:
  • android
  • ios