കർണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജഡ്ജിമാരുടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് നിട്ടത്. ഹർജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് മുന്നിൽ മെൻഷൻ ചെയ്തു.

ദില്ലി: ബെംഗളൂരുവില്‍ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആലോഷത്തിന് അനുമതി നൽകിയതിനെതിരെയായ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് വിട്ടു. കർണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജഡ്ജിമാരുടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് നിട്ടത്. ഹർജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് മുന്നിൽ മെൻഷൻ ചെയ്തു. ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാല്‍, നാളെയാണ് ആഘോഷമെന്ന് ഹർജിക്കാർ അറിയിച്ചു. ബെംഗളൂരൂ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷത്തിനാണ് ബെംഗളുരു മുനസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയത്. ഇതിനെതിരെ കർണാടക വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗൾ ബെഞ്ച് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. എന്നാൽ ഡിവിഷൻ ബെഞ്ച് ആർക്കും അവിടെ പരിപാടി നടത്താമെന്ന് വിധിച്ചു. ഈ വിധിക്കെതിരെയാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്. 

ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വാദം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന് വിട്ടത്. അതേസമയം, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബെംഗളൂരു ചാമരാജ്പേട്ടിലെ ഈദ്ഗാ മൈതാനത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വിഷയം പരാമർശിക്കുകയും വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് അനാവശ്യമായ മതസ്പർദ്ധ സൃഷ്ടിക്കുകയാണെന്ന് സിബൽ വാദിച്ചു. ബെംഗളൂരു ചാമരാജ് പേട്ടയിലെ ഈദ്ഗാ മൈതാനിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്താൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി അനുമതി നൽകിയിരുന്നു. 

'വ്യക്തിപരമായ കാരണങ്ങള്‍ മാത്രം', ആരും പാര്‍ട്ടി വിട്ടത് ആശയപരമായ എതിരഭിപ്രായം കൊണ്ടല്ലെന്ന് ദിഗ് വിജയ് സിംഗ്