ദില്ലി: ഐ എൻ എക്സ് മീഡിയ എൻഫോഴ്സ്മെന്‍റ് കേസിൽ പി ചിദംബരത്തിന്‍റെ ജാമ്യ ഹര്‍ജിയിൽ സുപ്രീംകോടതി ഇന്നും വാദം കേൾക്കും. ഇന്നലെ ചിദംബരത്തിന്‍റെ വാദം പൂര്‍ത്തിയായിരുന്നു. ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദമാകും കോടതി കേൾക്കുക.

കേസിൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനാണ് സാധ്യത. സിബിഐ-ഇ ഡി കേസുകളിലായി ഇന്നേക്ക് 100 ദിവസമാണ് ചിദംബരം തടവിൽ കഴിയുന്നത്. ചിദംബരത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബര്‍ 11 വരെ ഇന്നലെ ദില്ലി പ്രത്യേക കോടതി നീട്ടിയിരുന്നു.