'ഉറി ഭീകരാക്രമണത്തിന് ശേഷമുള്ള സർജിക്കൽ സ്​ട്രൈക്കും ബാലാകോട്ട് വ്യോമാക്രമണവും വ്യക്തമാക്കുന്നത് പ്രധാനമന്ത്രിക്ക് രാജ്യസുരക്ഷയോടുള്ള ആത്മാർത്ഥതയാണ്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന്​ ഞാൻ ഉറപ്പു തരുന്നു'; സുഷമ പറഞ്ഞു.

മുംബൈ: രാജ്യത്തെ വോട്ടർമാർ മൂന്നാമത്തെ സർജിക്കൽ സ്ട്രൈക്ക് പ്രതിപക്ഷത്തിനെതിരെ നടത്തുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മുംബൈയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

'ഉറി ഭീകരാക്രമണത്തിന് ശേഷമുള്ള സർജിക്കൽ സ്​ട്രൈക്കും ബാലാകോട്ട് വ്യോമാക്രമണവും വ്യക്തമാക്കുന്നത് പ്രധാനമന്ത്രിക്ക് രാജ്യസുരക്ഷയോടുള്ള ആത്മാർത്ഥതയാണ്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന്​ ഞാൻ ഉറപ്പു തരുന്നു'; സുഷമ പറഞ്ഞു.

രാഷ്ട്രീയ പണ്ഡിതന്മാരുടെ മുന്നറിയിപ്പുകൾക്കും കണക്കുകൂട്ടലുകള്‍ക്കും തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് ജനങ്ങള്‍ വിധി എഴുതും. നരേന്ദ്രമോദിക്ക് മികച്ച വിജയം നേടികൊടുത്തുകൊണ്ടാകും ജനങ്ങൾ മൂന്നാം മിന്നലാക്രമണം നടത്തുന്നതെന്നും സുഷമാ സ്വരാജ് പറഞ്ഞു. സുരക്ഷാ സേനകളെ താഴ്ത്തികെട്ടാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ത്തു.