Asianet News MalayalamAsianet News Malayalam

'തലാഖ് നിരോധിക്കണം'; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയിൽ

തലാഖ് നിരോധനം ആവശ്യപ്പെട്ട്മു മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയിൽ  

Talaq should be banned Cricketer Mohammad Shami s wife Hasin Jahan in Supreme Court ppp
Author
First Published Apr 21, 2023, 6:45 AM IST

ദില്ലി: തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ സുപ്രീം കോടതിയിൽ. തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് ഏകപക്ഷീയമാണെന്നും ഇത് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ജഹാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

തന്റെയും മുഹമ്മദ് ഷമിയുടെ വിവാഹം മുസ്ലീം ആചാര പ്രകാരമാണ് നടന്നത്. 2014 -ൽ കൊൽക്കത്തയിൽ വച്ചാണ് വിവാഹം നടന്നത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന വിവാഹം പിന്നീട് നിയമപരമായി രജിസ്റ്റർ ചെയ്തു. എന്നാൽ കഴിഞ്ഞവർഷം ജൂലായിൽ തന്നെ തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയെന്ന് കാട്ടി ഷെമി നോട്ടീസ് നൽകിയെന്നും ഇതിന് താൻ മറുപടി നൽകിയെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജഹാൻ വ്യക്തമാക്കുന്നു. 

മാസത്തിലൊരിക്കൽ തുടർച്ചയായി മൂന്ന് മാസം തലാഖ് ചൊല്ലി ഭർത്താവിന് ഭാര്യയെ വിവാഹമോചനം ചെയ്യാൻ കഴിയുന്ന മുത്തലാഖിന്റെ രൂപമാണ് തലാഖ്-ഇ ഹസൻ. ഇത്തരത്തിൽ ഭർത്താവ് തന്നെ തലാഖ് ചൊല്ലിയെന്നും ഇത് വിവേചനപരവും ഭരണഘടനയുടെ 14,15,21, 25 അനുഛേദങ്ങളുടെ ലംഘനവുമായതിനാല്‍ നിരോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. 

സ്ത്രീയുടെ അവകാശത്തെ പരിഗണിക്കാതെ ഏകപക്ഷീയമായ നടപടിയാണിതെന്നും ഹർജിയിൽ പറയുന്നുണ്ട്. തലാഖുമായി ബന്ധപ്പെട്ട മറ്റ് ഹർജികളിക്കൊപ്പം തന്റെ ഹർജി പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹസിൻ ജഹാനായി ഹർജി സമർപ്പിച്ചത്.

Read more: ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന് കരുതി, വിധി തോറ്റുപോയ, മലപ്പുറത്തെ കരിഷ്മയുടെ കഥ!

അതേസമയം, വിവാഹ മോചനക്കേസില്‍മുഹമ്മദ് ഷമിക്ക് തിരിച്ചടി നേരിട്ടിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയ ഷമി, മുന്‍ ഭാര്യ ഹസിന്‍ ജഹാന് പ്രതിമാസം 50000 രൂപ വീതം ജീവനാംശം നല്‍കണമെന്ന് കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതി ഉത്തരവിട്ടിരുന്നു. പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശമായി നല്‍കണണമെന്നായിരുന്നു ഹസിന്‍ ജഹാൻ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. 2018-ല്‍ വിവാഹ മോചനകേസ് ഫയല്‍ ചെയ്തപ്പോഴാണ്  പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന് ജഹാന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. വിധിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹസിന്‍ ജഹാന്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios