'ടീം കോൺഗ്രസ്' തെലങ്കാനയിലേക്ക്; ഡികെ നയിക്കും, രാഹുലും പ്രിയങ്കയും എത്തും
ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ടീം കോൺഗ്രസിനെ തെലങ്കാനയിലേക്ക് നിയോഗിച്ചിരിക്കുകയാണ് ഹൈക്കമാൻഡ്. തെലങ്കാനയിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക ഇവരായിരിക്കും.

ബെംഗളൂരു: തെലങ്കാന തെരഞ്ഞെടുപ്പിൽ വൻ പ്രകടനം കാഴ്ച വെക്കാൻ 'ടീം കോൺഗ്രസ്' കർണാടകയിൽ നിന്ന് തെലങ്കാനയിലേക്ക്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ടീം കോൺഗ്രസിനെ തെലങ്കാനയിലേക്ക് നിയോഗിച്ചിരിക്കുകയാണ് ഹൈക്കമാൻഡ്. തെലങ്കാനയിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക ഇവരായിരിക്കും.
വിപുലമായ തയ്യാറെടുപ്പുകളാണ് തെലങ്കാന തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് ഒരുക്കിയിരിക്കുന്നത്.
തെലങ്കാനയെ10 ക്ലസ്റ്ററുകളായി തിരിച്ച് 10 മന്ത്രിമാർക്ക് ചുമതല നൽകും. ഇവർ ക്ലസ്റ്റർ ഇൻ ചാർജ് ആയിരിക്കും. 48 മണ്ഡല നിരീക്ഷകരിൽ 34 കർണാടക എംഎൽഎമാർ, 12 എംഎൽസിമാർ, ഒരു മുൻ എംഎൽസി, വർക്കിങ് പ്രസിഡന്റ് എന്നിങ്ങനെയായിരിക്കും ചുമതലകൾ നൽകുക.
കോൺഗ്രസ് അച്ചടക്ക സമിതി ഇന്ന് ചേരും; ഷൗക്കത്തിൽ നിന്ന് നേരിട്ട് തെളിവെടുപ്പ് നടത്തും
അതേസമയം, തെലങ്കാനയിലേക്ക് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനായി എത്തും. ഈ മാസം പതിനഞ്ചിനാണ് ഇരുവരും എത്തുക. രണ്ടാഴ്ച്ച തെലങ്കാനയിൽ തങ്ങിയായിരിക്കും പ്രവർത്തനങ്ങൾ. തെലങ്കാനയിലെ എല്ലാ ജില്ലകളിലും ഇരുവരും പര്യടനം നടത്തും.
https://www.youtube.com/watch?v=Ko18SgceYX8