ദില്ലി: പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ നിറഞ്ഞതായി കരസേന. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിനുള്ള സാധ്യത കൂടും. ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും കരസേന കമാന്‍ഡര്‍ ലഫ്. ജനറല്‍ ബിഎസ് രാജു മുന്നറിയിപ്പ് നല്‍കി. തീവ്രവാദികളുടെ നീക്കത്തിന് പാകിസ്ഥാന്‍റെ പിന്തുണയുണ്ട്. കശ്മീരില്‍ ജനങ്ങള്‍ സമാധാനത്തോട് ജീവിക്കുന്നത് പാകിസ്ഥാന് ദഹിക്കുന്നില്ലെന്നും ഒരു വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ലഫ്. ജനറല്‍ ബിഎസ് രാജു പറഞ്ഞു.

അൺലോക്ക് വൺ: ഇളവുകളിൽ കേരളത്തിന്‍റെ തീരുമാനം നാളെ, പാസ്സിൽ ഇളവില്ലെന്ന് തമിഴ്നാട്

തീവ്രവാദികള്‍ പാക്കിസ്ഥാൻ സൈന്യത്തിന്‍റെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഏത് സാഹചര്യത്തെ നേരിടാനും ഇന്ത്യൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊവിഡിനെ നേരിടാന്‍ വഴിയെന്ത്? ഇളവുകളോടെ അഞ്ച് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടി