കഴിഞ്ഞ വർഷം ജൂണിലാണ് റിഷഭ് റായി എന്നയാളെ ആയുധ നിയമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത്. എന്നാൽ റായിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 7 ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ കോടതി അനുമതി നൽകുകയായിരുന്നു. 

ലക്‌നൗ: തടവിൽ കഴിയുന്ന തടവുകാരനെ ഷോപ്പിംഗ് മാളിലേക്ക് കൊണ്ടുപോയ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. എസ്‌ഐ രാംസേവക്, കോൺസ്റ്റബിൾമാരായ അനൂജ് ധാമ, നിതിൻ റാണ, രാമചന്ദ്ര പ്രജാപതി എന്നിവരെയാണ് കൃത്യവിലോപത്തിന് സസ്‌പെൻഡ് ചെയ്തതായി ലഖ്‌നൗ പൊലീസ് അറിയിച്ചത്. 

കഴിഞ്ഞ വർഷം ജൂണിലാണ് റിഷഭ് റായി എന്നയാളെ ആയുധ നിയമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത്. എന്നാൽ റായിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 7 ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ കോടതി അനുമതി നൽകുകയായിരുന്നു. റായിയെ ആശുപത്രിയിൽ എത്തിക്കാനും വൈദ്യപരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുവരാനും പൊലീസ് ഉദ്യോഗസ്ഥരെ നിയോ​ഗിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ പൊലീസുകാർ പ്രതിയെ ഷോപ്പിംഗ് മാളിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത് ബന്ധു, ഭാര്യ വീഡിയോ പകര്‍ത്തി, പുറത്ത് പറയാതിരിക്കാന്‍ പ്രതിജ്ഞ; അറസ്റ്റ്

പ്രതി തന്നെ ഇതിന്റെ വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയിൽ പെട്ടതോടെ പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ നാലുപേരെ സസ്പെൻഡ് ചെയ്തതായി ലഖ്നൗ പൊലീസ് അറിയിച്ചു. 

അതേസമയം, ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍. മണിപ്പാൽ സർവകാലാശ്രയിലെ മലയാളി വിദ്യാർഥിനിയെയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം നടന്നത്. പ്രതി പത്തനംതിട്ട സ്വദേശിയായ പ്രതീഷ് കുമാർ എന്ന സൈനികനാണ്. ഇയാളെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തിരുവനന്തപുരം സ്വദേശിയാണ്.