Asianet News MalayalamAsianet News Malayalam

വൈകി വീട്ടിലെത്തിയത് ചോദ്യം ചെയ്തു; യുവതി ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; അറസ്റ്റ്

വീട്ടിലെത്താൻ വൈകിയത് എന്താണെന്ന് ഭാര്യ പൂനത്തോട് ചോദിച്ചപ്പോൾ അവർ ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്തു എന്ന് ദബ്ബു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. 

The woman threw acid on her husbands face fight over coming home late
Author
First Published Jan 30, 2023, 11:19 AM IST


കാൺപൂർ: വൈകി വീട്ടിലെത്തിയതിനെ ചൊല്ലി വഴക്കുണ്ടായതിനെ തുടർന്ന് യുവതി ഭർത്താവിന്റെ മുഖത്ത് ആസിഡൊഴിച്ചു. ശനിയാഴ്ച രാത്രി കാൺപൂരിലെ കൂപ്പർ​ഗഞ്ച് മേഖലയിലാണ് സംഭവം. ദബ്ബു എന്നയാളെയാണ് ഭാര്യ ആസിഡ് മുഖത്തൊഴിച്ച് പരിക്കേൽപിച്ചത്. ഇയാളെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വീട്ടിലെത്താൻ വൈകിയത് എന്താണെന്ന് ഭാര്യ പൂനത്തോട് ചോദിച്ചപ്പോൾ അവർ ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്തു എന്ന് ദബ്ബു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വഴക്ക് രൂക്ഷമായതിനെ തുടർന്ന് പൂനം വാഷ്റൂമിൽ നിന്ന് ആസിഡ് എടുത്തുകൊണ്ട് വന്ന് മുഖത്തൊഴിക്കുകയായിരുന്നു എന്നും ദബ്ബു പറയുന്നു. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണം പുരോ​ഗമിക്കുകയാണ്. 

10 വർഷം മുമ്പ് ഫേസ്ബുക്ക് സുഹൃത്തുക്കളായി, കാമുകനെ വിവാഹം ചെയ്യാൻ സ്വീഡിഷ് യുവതി ഇന്ത്യയിലെത്തി
 

Follow Us:
Download App:
  • android
  • ios