Asianet News MalayalamAsianet News Malayalam

'ലോകത്തിലെ മികച്ച സ്ഥലങ്ങളില്‍ കേരളവും'; മോദിക്ക് നന്ദി പറഞ്ഞ് കേരളത്തെ അഭിനന്ദിച്ച് ജെ പി നദ്ദ

രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞാണ് ജെ പി നദ്ദ ട്വീറ്റ് ചെയ്തിരിക്കുന്നത്.

time magazines worlds greatest places list BJP Cheif congratulating kerala and thanks modi
Author
New Delhi, First Published Jul 15, 2022, 2:38 PM IST

ദില്ലി: ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കേരളത്തിന് ആശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍റെ ട്വീറ്റ്. രാജ്യത്തെ ടൂറിസം മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞാണ് ജെ പി നദ്ദ ട്വീറ്റ് ചെയ്തിരിക്കുന്നത്.

'നമ്മുടെ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രയത്‌നങ്ങള്‍ക്ക് നന്ദി. ടൈം മാഗസിന്റെ '2022-ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ' പട്ടികയില്‍ കേരളം ഇടം നേടി. കേരള സംസ്ഥാനത്തിന് ആശംസകള്‍, സംസ്ഥാനത്തിന്റെ അതിമനോഹരമായ സൗന്ദര്യം ശരിയായ രീതിയില്‍ തിരിച്ചറിയപ്പെട്ടിരിക്കുന്നു' - ജെ പി നദ്ദ ട്വീറ്റ് ചെയ്തു

ടൈം മാഗസിന്‍റെ സന്ദര്‍ശിക്കേണ്ടുന്ന ലോകത്തിലെ 50 മനോഹര സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

ന്യൂയോര്‍ക്ക്  : 2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ (TIME Magazine's List Of World's 50 Greatest Places Of 2022) കേരളം ഇടം പിടിച്ചു. ഒപ്പം അഹമ്മദാബാദ് നഗരവും  പട്ടികയിലുണ്ട്. ടൈം മാഗസിന്‍ ആണ് ഈ പട്ടിക തയ്യാറാക്കിയത്.

കേരളത്തെക്കുറിച്ചുള്ള ടൈം മാഗസിന്‍റെ പ്രൊഫൈല്‍ പറയുന്നത് ഇങ്ങനെ,  മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നായി കേരളം. "ഈ വർഷം, പര്യവേക്ഷണത്തിനും താമസത്തിനും ഒരു പുതിയ പ്രചോദനം നൽകുന്നതിനായി കേരളം ഇന്ത്യയിൽ മോട്ടോർ-ഹോം ടൂറിസം വർദ്ധിപ്പിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കായ കരവൻ മെഡോസ്, മനോഹരമായ ഹിൽസ്റ്റേഷനായ വാഗമണിൽ തുറന്നു," മാഗസിൻ പറയുന്നു.

ഹൗസ്‌ബോട്ട് ടൂറിസം സംസ്ഥാനം വലിയ വിജയമാണ്, ഇത്തരത്തില്‍ കാരവാന്‍ ടൂറിസവും സംസ്ഥാനത്ത് വിജയത്തിലേക്കാണ്. ആയിരത്തിലധികം ക്യാമ്പർമാർ ഇതിനകം കേരളത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇത് കേരളത്തിന്റെ പുതുമയും അതുല്യവുമായ അവസരമാണെന്നും മാഗസിന്‍ കൂട്ടിച്ചേർത്തു. കടൽത്തീരങ്ങളും പച്ചപ്പ് നിറഞ്ഞ തോട്ടങ്ങളും കാണാന്‍ വലിയ അവസരമാണ് കേരളം ഒരുക്കുന്നതെന്ന് മാഗസിന്‍ പറയുന്നു.

അഗ്രി ടൂറിസത്തിന്‍റെ അനന്ത സാധ്യതകള്‍ കാണാം..! തിരിച്ചടികളെ നേരിട്ട് വിപ്ലവം രചിച്ച് ജപ്പാന്‍ വിളിക്കുന്നു

മഴക്കാലത്ത് വിനോദസഞ്ചാരികളെ കാത്ത് കോഴിക്കോട്ടെ പൂവാറൻതോട്
 

Latest Videos
Follow Us:
Download App:
  • android
  • ios