എഐ ക്യാമറയിൽ തൽക്കാലം പിഴയില്ല, മോദിയുടെ യുവത്തിന് രാഹുലിന്റെ ബദൽ, അഞ്ച് സൈനികര്‍ക്ക് വീരമൃത്യു - 10 വര്‍ത്ത
1 -എ ഐ ക്യാമറ: മെയ് 19 വരെ പിഴയീടാക്കില്ല, ബോധവത്കരണം നടത്തുമെന്ന് ഗതാഗത മന്ത്രി
നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവത്കരണം നൽകുമെന്ന് ഗതാഗത മന്ത്രി. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2- ജമ്മു കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു, 5 സൈനികരുടെ മരണം സ്ഥിരീകരിച്ച് സൈന്യം
ജമ്മു കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികർ മരിച്ചു. കരസേനയുടെ ട്രക്കിന് പൂഞ്ച്-ജമ്മു ദേശീയപാതയിൽ വെച്ചാണ് തീപിടിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി
3- മോദിയുടെ യുവം പരിപാടിക്ക് കോൺഗ്രസ് ബദൽ, യുവാക്കളുമായി സംവദിക്കാൻ കൊച്ചിയിൽ രാഹുലെത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ യുവാക്കളെ അണിനിരത്തി നടത്തുന്ന യുവം പരിപാടിയെ പ്രതിരോധിക്കാൻ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ കൊച്ചിയിലെ യുവം പൊതു പരിപാടിക്ക് പകരമായി മറ്റൊരു പരിപാടി സംഘടിപ്പിക്കും
ഖലിസ്ഥാൻ വാദി നേതാവും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാൽ സിംഗിന്‍റെ ഭാര്യയെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്യുന്നു. ലണ്ടനിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലെത്തിയ അമൃത്പാൽ സിംഗിന്‍റെ ഭാര്യ കിരൺ ദീപ് കൗറിനെ പൊലീസ് തടയുകയായിരുന്നു.
5- ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കും; എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന്, പ്ലസ് ടു പരീക്ഷാഫലം മെയ് 25
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.
കുറ്റക്കാരനെന്നുള്ള വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് സെഷൻസ് കോടതി തള്ളിയതതോടെ നീണ്ട നിയമപോരാട്ടമാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്. അദാനി വിഷയം ഉയർത്തിയതിന് വേട്ടയാടുന്നു എന്ന വാദം ശക്തമാക്കി ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ് തീരുമാനം
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം. അക്കൗണ്ടുകൾ മരവിപ്പിച്ചാല്‍ ചെയ്താൽ ആളുകൾ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു.
8- ഗുജറാത്ത് നരോദ ഗാമിൽ 11 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസ്, എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി
ഗുജറാത്തിലെ നരോദ ഗാം കൂട്ടക്കൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് അഹമ്മദാബാദ് സ്പെഷ്യൽ കോടതി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ബിജെപി മുൻമന്ത്രി മായാകോട്നാനി അടക്കം 68 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്.
9- വിഐപികളെ പിഴയിൽ നിന്ന് എന്തടിസ്ഥാനത്തിൽ ഒഴിവാക്കി ? എഐ ക്യാമറ ഇടപാടിൽ ദുരൂഹതയെന്ന് ചെന്നിത്തല
എഐ ക്യാമറ ഇടപാടിൽ ദുരൂഹതയാരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്കായി വിവരവാകാശ നിയമപ്രകാരം ചോദിച്ചിട്ട് പോലും സര്‍ക്കാര്‍ മറുപടി നൽകുന്നില്ല. ഇതിന്റെ ഇടപാടുകളാരാണ് നടത്തിയത്. ടെൻന്റർ വിളിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതെല്ലാം കമ്പനികളാണ് അപേക്ഷ നൽകിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
10- എഐ ക്യാമറയും പുതിയ ലൈസൻസ് കാർഡും പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന പദ്ധതികൾ: മുഖ്യമന്ത്രി
സുഗമമായ സഞ്ചാരത്തിനും നിയമ ലംഘനം കണ്ടെത്തുന്നതിനും ആധുനിക സങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ - സംസ്ഥാന പാതകൾക്ക് പുറമെ മറ്റ് പാതകളിൽ കൂടി ക്യാമറ വയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ തോതിൽ ഉപകാരപ്രദമാകുന്ന പദ്ധതികളാണ് എഐ ക്യാമറയും പുതിയ ഡിജിറ്റൽ ലൈസൻസുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
