തന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കോൺഗ്രസ് സർക്കാരിന്റെ ഗ്യാരണ്ടി പദ്ധതികളിൽ ഒന്നായ ശക്തി സ്കീം ആണെന്ന് പ്രഭാകർ എഴുതിയിരിക്കുന്നത്.

മാണ്ഡ്യ: സർക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി മൂലം ടെക്സ്റ്റൈൽ ബിസിനസ് തകർന്നുവെന്ന് ആരോപണം. ഭാര്യയേയും മകനേയും കൊലപ്പെടുത്തി വ്യാപാരി ജീവനൊടുക്കി. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. കർണാടക സർക്കാറിന്റെ ശക്തി സൗജന്യ ബസ് യാത്രാ പദ്ധതിയാണ് തന്റെ ബിസിനസ്സ് നഷ്ടത്തിനും കടബാധ്യതയ്ക്കും കാരണമായതെന്ന് മരണത്തിന് തൊട്ടുമുമ്പ് വ്യാപാരി എഴുതിയ കത്തിൽ ആരോപിക്കുന്നുന്നത്. ടെക്സ്റ്റൈൽ വ്യാപാരിയായ പ്രഭാകർ(65), ഭാര്യ ജ്യോതി (55), മകൻ സന്തോഷ് (30) എന്നിവരാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം പ്രഭാകർ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ തന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കോൺഗ്രസ് സർക്കാരിന്റെ ഗ്യാരണ്ടി പദ്ധതികളിൽ ഒന്നായ ശക്തി സ്കീം ആണെന്ന് പ്രഭാകർ എഴുതിയിരിക്കുന്നത്. ഒന്നര മാസം മുൻപാണ് വ്യാപാരിയുടെ മകന്റെ വിവാഹം കഴിഞ്ഞത്. വ്യാപാരി ആദ്യം ഭാര്യയേയും പിന്നീട് അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകനേയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് വിലയിരുത്തൽ. സന്തോഷിന്റെ ഭാര്യ ഉറക്കമുണർന്നപ്പോഴാണ് ഭർതൃമാതാപിതാക്കളെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നിലവിൽ വന്നതോടെ തന്റെ വസ്ത്രവ്യാപാര മേഖല പൂർണ്ണമായും തകർന്നുവെന്ന് പ്രഭാകർ കത്തിൽ പറയുന്നു. നേരത്തെ മാണ്ഡ്യയിലുള്ള തന്റെ ടെക്സൈൽ ഷോപ്പിഷ നിന്ന് വസ്ത്രങ്ങൾ വലിയ തോതിൽ നഗരമേഖലകളിലേക്ക് പോയി വസ്ത്രം വാങ്ങാൻ തുടങ്ങി. കടം വാങ്ങി കടയിൽ വാങ്ങിയ വസ്ത്രങ്ങൾ ആരും വാങ്ങാതെയായി. പണം പലിശയ്ക്ക് നൽകിയവർ സ്ഥിരമായി വീട്ടിലെത്തി ബഹളമുണ്ടാക്കാൻ തുടങ്ങി. അപമാനം താങ്ങാനാവുന്നില്ലെന്നും പ്രഭാകറിന്റെ ആത്മഹത്യാകുറിപ്പ് വിശദമാക്കുന്നത്. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാൻ വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ കടം വീട്ടാൻ കഴിയാതെ വന്നതുമാണ് തങ്ങളെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും കത്തിലുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം