അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

ദില്ലി : ഉത്തർപ്രദേശിലെ ഹാത്രസിൽ കാൽനട തീർത്ഥാടക സംഘത്തിന് മേൽ ട്രക്കിടിച്ച് കയറി ആറ് മരണം. ഉത്തര്‍പ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിന് മേലാണ് ട്രക്ക് ഇടിച്ച് കയറിയത്. ഹരിദ്വാറിൽ നിന്ന് ഗ്വാളിയോറിലേക്ക് മടങ്ങും വഴി പുലർച്ചെ 2.15 നാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അപകടത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ട്രക്ക് ഡ്രൈവറെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ആഗ്ര മേഖല എഡിജി രാജീവ് കൃഷ്ണ പറഞ്ഞു. 

ബൈക്കിൽ നിന്ന് തെറിച്ചുവീണപ്പോൾ ട്രക്ക് കയറി ​ഗർഭിണിക്ക് ദാരുണാന്ത്യം, കുഞ്ഞ് രക്ഷപ്പെട്ടു

ആഗ്ര: ഉത്തർപ്രദേശിലെ ആ​ഗ്രയിൽ എട്ടു മാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപ്പെട്ട് ട്രക്ക് കയറി മരിച്ചു. അപകടത്തെ തുടർന്ന് കുഞ്ഞ് പുറത്തുവന്നു. പെൺകുഞ്ഞ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ആഗ്രയിലെ ഫിറോസാബാദിൽ ഭർത്താവിനൊപ്പം ബൈക്കിൽ പോയ കാമിനി (26) എന്ന യുവതിയാണ് അപകടത്തിൽ മരിച്ചത്. കോട്‌ല ഫാരിഹയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എതിർദിശയിൽനിന്നു വന്ന കാറിൽ ഇടിക്കാതിരിക്കാൻ ഭർത്താവ് രാമു ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. അപകടത്തിൽ ബൈക്കിൽനിന്നു താഴെ വീണ കാമിനിയുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി. ഗർഭപാത്രം പൊട്ടി കുഞ്ഞ് ജീവനോടെ പുറത്തുവന്നു. 

Read Also : അമിതവേ​ഗതയിലെത്തിയ ട്രക്ക് ഓട്ടോ‌യിലിടിച്ചു ഏഴ് പേർ കൊല്ലപ്പെട്ടു 

ട്രക്ക് ഡ്രൈവർ വാഹനം ഓടി രക്ഷപ്പെട്ടു. സിസിടിവി ക്യാമറകൾ പരിശോധിക്കുകയാണെന്നും ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും പൊലീസ് അറിയിച്ചു. അപകടവാർത്തയറിഞ്ഞ് കാമിനിയുടെ അമ്മാവൻ മരിച്ചു. ‘കുഞ്ഞ് പാൽ കുടിക്കുന്നുണ്ട്. മാസം തികയാതെയുള്ള പ്രസവമായതിനാൽ കുഞ്ഞിനു ഭാരം കുറവാണ്. അപകടത്തിൽ പൊക്കിൾക്കൊടി ഞെരുങ്ങി, വയറ്റിനു താഴെ ചെറിയ പരുക്കുണ്ട്. ചികിത്സ തുടരുകയാണ്.’– ഫിറോബാദ് മെഡിക്കൽ കോളജിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എൽ.കെ.ഗുപ്ത പറഞ്ഞു. കു‌ട്ടിയുടെ രക്ഷപ്പെടൽ അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. 

Read Also : ബാലഭാസ്കറിന്‍റെ അപകട മരണം: തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി 29ന്