തമിഴ്നാട്ടിൽ ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണ് സ്റ്റാലിൻ. വിജയ്‌യുടെ ടിവികെ പിടിക്കുന്ന വോട്ടുകളാവും തമിഴ്നാട്ടിൽ നിർണായകമാവുക

ദില്ലി: തമിഴ്നാട്ടിൽ ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണ് സ്റ്റാലിൻ. വിജയ്‌യുടെ ടിവികെ പിടിക്കുന്ന വോട്ടുകളാവും തമിഴ്നാട്ടിൽ നിർണായകമാവുക. സംസ്ഥാനത്ത് തൂക്കുസഭയാകുമെന്ന് ചില എക്സിറ്റ്പോളുകൾ പ്രവചിച്ചിരുന്നു. പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങൾ ആശങ്കയിലാണ്. അതുകൊണ്ട് തന്നെ തമിഴ്നാട്ടിൽ നാളെ വോട്ട് എണ്ണുമ്പോൾ ടിവികെയുടെ പ്രകടനമാകും രാജ്യം ഉറ്റുനോക്കുക. രാഷ്ട്രീയ അരങ്ങേറ്റത്തിൽ വിജയകാന്ത് നേടിയ വോട്ട് ശതമാനം, വിജയ് മറികടക്കുമോ? അതോ കമൽഹാസനെ പോലെ തകർന്നടിയുമോ? സിനിമ നൽകുന്ന സൗഭാഗ്യങ്ങൾ വിട്ട് ജനങ്ങൾക്ക് മുന്നിൽ ഒറ്റ ചാൻസ് ചോദിച്ചിറങ്ങിയ ദളപതിയെ തമിഴ് ജനത സ്വീകരിക്കുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

234 അംഗ നിയമസഭയിൽ 120 സീറ്റ് വരെ നേടി ടിവികെ അധികാരത്തിലേത്തിയേക്കാമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിച്ചത്. ടിവികെ 15 ശതമാനത്തിൽ താഴെ മാത്രം വോട്ട് നേടുമെന്നായിരുന്നു ദ്രാവിഡ പാർട്ടികളും മിക്ക രാഷ്ട്രീയ നിരീക്ഷരും ഒരുമാസം മുൻപ് വരെ പറഞ്ഞിരുന്നത്. എന്നാൽ പോളിംഗ് ദിനത്തിലെ ആരവം കണ്ടതോടെ പലരും ടിവികെ 20 ഉം കടന്ന് മുന്നേറുമെന്ന നിലയിലേക്ക് മാറി. ആക്സിസ് മൈ ഇന്ത്യയുടെ കണക്കുകൾ തമിഴക വെട്രി കഴകം സൂപ്പർ ഹിറ്റ് ആകുമോയെന്ന ആകാംക്ഷ കൂട്ടിയിരിക്കുകയാണ്.

YouTube video player