ഭോപ്പാല്‍: കൊറോണ വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിടെ മധ്യപ്രദേശിലെ ആശുപത്രിയില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേരെ കാണാനില്ല. വുഹാനില്‍ നിന്ന് ഛതര്‍പൂരിലേക്ക് എത്തിയ 20കാരനാണ് ഇതിലൊരാള്‍. 

ചുമയും ജലദോഷവും തൊണ്ടവേദനയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുമായാണ് വുഹാനിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയായ യുവാവ് ഛതര്‍പൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന യുവാവിന്‍റെ വൈദ്യപരിശോധനയ്ക്കായി സാമ്പിളുകള്‍ എടുക്കാന്‍ ഞായറാഴ്ച രാവിലെ എത്തിയപ്പോള്‍ ഇയാളെ വാര്‍ഡില്‍ കണ്ടില്ല. 

Read More: കൊറോണ വൈറസ്; 'ഒട്ടും വൃത്തിയില്ലാത്ത' ആ ചന്ത ചൈനയിലേതല്ല, സത്യമിതാണ്

ചൈനയില്‍ നിന്ന് മൂന്നു ദിവസം മുമ്പ് ജബല്‍പൂരിലെത്തിയതാണ് കാണാതായതില്‍ രണ്ടാമത്തെയാള്‍. ഇയാള്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും നിരീക്ഷണവിധേയമാക്കിയത്.   ഇയാളും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു. ഇരുവരെയും കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.