Asianet News MalayalamAsianet News Malayalam

പരീക്ഷക്ക് മാർക്ക് കുറഞ്ഞു, വിദ്യാർഥികൾ നാടുവിട്ടു; 7 സംഘങ്ങൾ, 500 സിസിടിവി ക്യാമറ പരിശോധന; ഒടുവിൽ കണ്ടെത്തി

ഇന്റേണൽ മാർക്ക് കുറഞ്ഞപ്പോൾ രക്ഷിതാക്കളെ കൊണ്ടുവരാൻ ഇവരോട് ക്ലാസ് ടീച്ചർ പറഞ്ഞിരുന്നു. തുടർന്നാണ് കുട്ടികൾ നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു.  

UP Police Tracked Down Missing Noida Boys
Author
First Published Sep 8, 2024, 7:30 PM IST | Last Updated Sep 8, 2024, 7:33 PM IST

ദില്ലി: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് വീട്ടുകാർ വഴക്കുപറയുമെന്ന് പേടിച്ച് നാടുവിട്ട കുട്ടികളെ കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ​പരീക്ഷയിൽ ​ഗ്രേഡ് കുറഞ്ഞപ്പോൾ അധ്യാപകർ രക്ഷിതാക്കളോട് സ്കൂളിലെത്താൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കുട്ടികൾ നാടുവിട്ടത്. കുട്ടികളെ കണ്ടെത്താൻ ഏഴം​ഗ പൊലീസ് സംഘത്തെയാണ് തിരച്ചിലിനായി നിയോ​ഗിച്ചത്.  500-ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചതിന് ശേഷം ദില്ലിയിൽ നിന്ന് കുട്ടികളെ കണ്ടെത്തി. സെക്ടർ 56ലെ ഉത്തരാഖണ്ഡ് പബ്ലിക് സ്‌കൂളിലെ വിദ്യാർഥികളായ ആര്യൻ ചൗരസ്യ, നിതിൻ ധ്യാൻ എന്നിവരാണ് നാടുവിട്ടത്.

ഇന്റേണൽ മാർക്ക് കുറഞ്ഞപ്പോൾ രക്ഷിതാക്കളെ കൊണ്ടുവരാൻ ഇവരോട് ക്ലാസ് ടീച്ചർ പറഞ്ഞിരുന്നു. തുടർന്നാണ് കുട്ടികൾ നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു.  മാതാപിതാക്കൾ തങ്ങളെ ശകാരിക്കുമെന്ന് ഭയന്നാണ് ഇരുവരും സ്കൂളിൽ നിന്ന് ഓടിപ്പോകാൻ പദ്ധതിയിട്ടതെന്നും പൊലീസ് വ്യക്തമാക്കി. സ്‌കൂൾ സമയം കഴിഞ്ഞും കുട്ടികൾ വീട്ടിലെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന്, ഏഴ് പോലീസ് സംഘങ്ങളെ രൂപീകരിച്ച് സ്‌കൂളിലെയും പരിസര പ്രദേശങ്ങളിലെയും 500 സിസിടിവി ക്യാമറകൾ പരിശോധിച്ചു.

Read More.... 4 ദിവസമായി 44 വാർഡുകളിൽ കുടിവെള്ളമില്ലാതെ തലസ്ഥാന ന​ഗരം; കുറ്റകരമായ അനാസ്ഥയെന്ന് വികെ പ്രശാന്ത് എംഎൽഎ

സ്‌കൂൾ ഗേറ്റിലും സെക്ടർ 25ലെ മോദി മാളിന് സമീപവും സ്ഥാപിച്ച സിസിടിവി ക്യാമറകളിലാണ് വിദ്യാർഥികളെ കണ്ടത്. മാരത്തൺ തിരിച്ചിലിനൊടുവിൽ 40 കിലോമീറ്റർ അകലെ ദില്ലിയിലെ ആനന്ദ് വിഹാറിൽ നിന്നാണ് ആൺകുട്ടികളെ കണ്ടെത്തിയത്.  കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ അഭിനന്ദിച്ചു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios