ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ സൺബാത്ത് ചെയ്യുന്നതിനിടെ അമേരിക്കൻ വിനോദസഞ്ചാരികളായ യുവതികളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയെന്ന ആരോപണം.
ഗുരുഗ്രാം: ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ സൺബാത്ത് ചെയ്യുന്നതിനിടെ അമേരിക്കൻ വിനോദസഞ്ചാരികളായ യുവതിയുടെ ദൃശ്യങ്ങൾ പകര്‍ത്തിയെന്ന് ആരോപണം. അര്‍ധനഗ്നയായ സൺബാത്ത് ചെയ്യുന്നത് ഒരാൾ രഹസ്യമായി മൊബൈലിൽ ചിത്രീകരിച്ചെന്നാണ് വീഡിയോ സഹിതം സഹോദരിമാര്‍ ആരോപിക്കുന്നത്. കുടുംബം വീഡിയോ പുറത്തുവിട്ടതോടെ, ആളെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
മാതാപിതാക്കളോടൊപ്പം ലോകം ചുറ്റിക്കറങ്ങുന്ന റോറി, സേജ് എന്നീ സഹോദരിമാരാണ് ഇന്ത്യയിൽ തങ്ങൾ താമസിക്കുന്ന ഹോട്ടലിലെ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഹോട്ടൽ പരിസരത്ത് സൺബാത്ത് ചെയ്യുകയായിരുന്ന ഇവരുടെ വീഡിയോ മറ്റൊരു ഹോട്ടൽ റൂമിലെ ജനലിലൂടെ ഒരാൾ പകര്‍ത്തുന്നതാണ് ഇവര്‍ പങ്കുവച്ച് വീഡിയോയിൽ കാണുന്നത്.
ഇത് കണ്ട, യുവതികൾ തുണികൊണ്ട് ശരീരം മറച്ചാണ് പിന്നീട് സൺ ബാത്തിന് കിടക്കുന്നത്. ഒരാൾ ഞങ്ങളുടെ വീഡിയോ എടുക്കുന്നുണ്ട്. ഒളിഞ്ഞിരുന്നോ, രഹസ്യമായോ അല്ല അയാളത് ചെയ്യുന്നത് എന്നും അവരിൽ ഒരാൾ പറയുന്നുണ്ട്. അടിക്കുറിപ്പിലും അവര്‍ നീരസം പരസ്യമാക്കി. ഒരു സ്ത്രീ ഇന്ത്യയിലേക്ക് വരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, കൂട്ടിന് ഒരു പുരുഷൻ ഇല്ലാതെ വരരുത്, നിങ്ങൾ സൺബാത്ത് ചെയ്യുകയാണെങ്കിലും പൂര്‍ണമായി വസ്ത്രം ധരിച്ചാണെങ്കിലും ഈ പെരുമാറ്റം ഇവിടെ വളരെ സാധാരണമാണ് എന്നാണ് ഞങ്ങൾക്ക് മനസിലായതെന്നും അവര്‍ കുറിക്കുന്നു.
വീഡിയോ ഇൻസ്റ്റഗ്രാമിൽ ഇതുവരെ 9 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. അതേസമയം, കുടുംബത്തിന് പിന്തുണയറിയിച്ച് നിരവധി പേര്‍ പ്രതികരണവുമായി എത്തി. വിഷയം കൂടുതൽ ഗൗരവത്തോടെ കാണണമെന്നും രാജ്യത്തിന് തന്നെ അപമാനമുണ്ടാക്കുന്ന പ്രവൃത്തി ചെയ്യുന്നവര്‍ക്ക് നേരെ നടപടി വേണമെന്നും നിരവധി പേര്‍ കന്റുകളായി കുറിക്കുന്നു. റൂം നമ്പര്‍ കണ്ടെത്തി നിയമ നടപടികളുമായി മുന്നോട്ടുപോകണമെന്ന് പറയുന്നു മറ്റ് ചിലര്‍.
