തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴക വെട്രി കഴകം ദളപതി വിജയ്‍യുടെ ഹോളോഗ്രാഫിക് എഐ രൂപം ഉപയോഗിച്ചു. സ്ഥാനാർത്ഥിക്കൊപ്പം വിജയ് ശരിക്കും ഉണ്ടെന്ന് തോന്നിപ്പിക്കുന്ന ഈ സാങ്കേതികവിദ്യ, എഐ വഴി പുനർനിർമ്മിച്ച ശബ്ദത്തോടെ ജനങ്ങളെ അഭിസംബോധന ചെയ്തു.  

ചെന്നൈ: ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള അത്ഭുതകരമായ പ്രചാരണ രീതികൾക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ദളപതി വിജയ്‍യുടെ ഹോളോഗ്രാഫിക് എഐ രൂപം ഉപയോഗിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കഴിഞ്ഞ രാത്രി തമിഴ്‌നാട്ടിൽ നടന്ന ഒരു റോഡ് ഷോയിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വാഹനത്തിൽ വിജയ് ശരിക്കും ഉണ്ടെന്ന തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ഹോളോഗ്രാഫിക് സാങ്കേതികവിദ്യയുടെ ഉപയോഗം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിജയ്‍യുടെ ശബ്ദം കൃത്യമായി എഐ വഴി പുനർനിർമ്മിച്ചാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. റോഡ് ഷോയിൽ വിജയ് നേരിട്ട് പങ്കെടുക്കാതെ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ജനങ്ങൾക്കിടയിൽ എത്തിക്കാൻ ഈ വിഷ്വൽ ടെക്നോളജിക്ക് സാധിച്ചു. നേരത്തെ ടിവികെ സ്ഥാനാർത്ഥികൾ വിജയ്‍യുടെ കൂറ്റൻ പോസ്റ്ററുകളും ബാനറുകളും പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഹോളോഗ്രാഫിക് വീഡിയോ ഒരു യഥാർത്ഥ 'വർക്ക് ഓഫ് ആർട്ട്' ആണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. പൊതുവേദിയിൽ ഇത്തരത്തിൽ എഐ സാങ്കേതികവിദ്യ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ത്യയിൽ ഉപയോഗിക്കുന്നത് ഇതാദ്യമായാകാം.

തമിഴ്‌നാട് തിരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെയായാലും, ടിവികെ അംഗങ്ങളുടെ ഈ പുതിയ പരീക്ഷണം രാജ്യത്തെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും പുതിയ പാഠങ്ങൾ നൽകുകയാണ്. തെരഞ്ഞെടുപ്പ് ഗോദയെ വിനോദവും സാങ്കേതികവിദ്യയും ചേർത്തുവെച്ച് എങ്ങനെ ആകർഷകമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ദളപതിയുടെ പടയാളികൾ.

View post on Instagram