Asianet News MalayalamAsianet News Malayalam

വിജയ്‍യുടെ പാർട്ടിയുടെ ആദ്യസമ്മേളനം വിക്രവാണ്ടിയിൽ; ടിവികെ സമ്മേളനം അടുത്ത മാസം 29ന് നടന്നേക്കും

സെപ്റ്റംബർ 12ന് പാർട്ടി പതാക അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. 

Vijays partys first conference in Vikravandi TVK conference may be held on 29th of next month
Author
First Published Aug 17, 2024, 9:58 AM IST | Last Updated Aug 17, 2024, 10:39 AM IST

ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ ദളപതി വിജയ്‍യുടെ പാർട്ടിയുടെ ആദ്യ സമ്മേളനം വിക്രവാണ്ടിയിൽ നടക്കും. തമിഴക വെട്രി കഴകം സമ്മേളനം അടുത്ത മാസം 29 ന് നടന്നേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. തിരുച്ചിറപ്പള്ളിയിലെ റെയിൽവേ ഗ്രൗണ്ടിൽ സമ്മേളനം നടത്താൻ ആയിരുന്നു ആദ്യ തീരുമാനം. എന്നാൽ റെയിൽവേ അനുമതി നിഷേധിച്ചതോടെയാണ് വിഴുപ്പുറത്തേക്ക് മാറ്റിയത്. സെപ്റ്റംബർ 12ന് പാർട്ടി പതാക അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. 

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് തന്‍റെ രാഷ്ട്രീയ പ്രവേശനം വിജയ് പ്രഖ്യാപിച്ചത്. പിന്നാലെ തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയും  രൂപീകരിച്ചു. സെപ്തംബര്‍ 5ന് റിലീസാകാനിരിക്കുന്ന ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി ചെയ്ത് പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്നതാണ് ദളപതിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകൾ. 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്. 

'രാഷ്ട്രീയ സിനിമയല്ല, വാണിജ്യസിനിമ'; വിജയ്‍യുടെ വിടവാങ്ങൽ ചിത്രം; അഭ്യൂഹം അവസാനിപ്പിച്ച് സംവിധായകൻ

Latest Videos
Follow Us:
Download App:
  • android
  • ios