ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് പ്രൊഫ. ടി എൻ കൃഷ്ണൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വയലിൻ സം​ഗീതത്തിലെ ത്രയങ്ങൾ എന്നറിയപ്പെടുന്ന മൂവരിൽ ഒരാളാണ് അദ്ദേഹം. 

കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത കലാനിധി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ടി എൻ കൃഷ്ണനെ രാജ്യം പത്മശ്രീ , പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മുസിരി സുബ്രഹ്മണ്യയ്യര്‍, മധുരൈ മണി അയ്യര്‍ തുടങ്ങിയ പ്രമുഖർക്കെല്ലാം വയലിന്‍ വായിച്ചിട്ടുള്ള ടി എൻ കൃഷ്ണൻ  കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ലാല്‍ഗുഡി ജയരാമന്‍, എം.എസ്. ഗോപാലകൃഷ്ണന്‍ എന്നിവരാണ് വയലിൻ സം​ഗീത ത്രയത്തിലെ മറ്റ് രണ്ട് പേര്‍.