Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക ലഭ്യമാക്കിയതായി എഐസിസിസി, വിവാദം അവസാനിച്ചതായി തരൂ‍ര്‍

ഓരോ പിസിസിയിലെയും പട്ടിക അവിടെയും പരിശോധിക്കാവുന്നതാണെന്നും മധുസൂദനന്‍ മിസ്ത്രിയുടെ കത്തില്‍ പറയുന്നു. എന്നാല്‍ വോട്ടർ പട്ടിക ഇപ്പോൾ പ്രസിദ്ധീകരിക്കില്ലെന്ന് എഐസിസി നേതൃത്വം ആവർത്തിച്ചു

Voters list is available Congress Chief Election
Author
First Published Sep 10, 2022, 9:04 PM IST

ദില്ലി: കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക വിവാദം അവസാനിപ്പിക്കുന്നു എന്ന് ശശി തരൂർ. വോട്ടർ പട്ടിക പുറത്തുവിടണമെന്ന അഞ്ച് എംപിമാരുടെ കത്തിന് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി മറുപടി നല്‍കിയ പശ്ചാത്തലത്തിലാണ് ശശി തരൂരിന്‍റെ പ്രതികരണം. വോട്ടർ പട്ടിക 20ആം തീയതി മുതല്‍ എഐസിസിയിലെ തന്‍റെ ഓഫീസിലുണ്ടാകും എന്നും ഏത് നേതാവിനും വന്ന് പരിശോധിക്കാമെന്നും മധുസൂദന്‍ മിസ്ത്രി കത്ത് നല്‍കിയ എംപിമാരെ അറിയിച്ചു. 

ഓരോ പിസിസിയിലെയും പട്ടിക അവിടെയും പരിശോധിക്കാവുന്നതാണെന്നും മധുസൂദനന്‍ മിസ്ത്രിയുടെ കത്തില്‍ പറയുന്നു. എന്നാല്‍ വോട്ടർ പട്ടിക ഇപ്പോൾ പ്രസിദ്ധീകരിക്കില്ലെന്ന് എഐസിസി നേതൃത്വം ആവർത്തിച്ചു. മത്സരിക്കുന്നവർക്ക് പിന്നീട് പട്ടിക പൂർണമായും നല്‍കുമെന്നും എഐസിസി വ്യക്തമാക്കി. ഉന്നയിച്ച വിഷയങ്ങൾക്ക് കിട്ടിയ മറുപടിയില്‍ തൃപ്തനാണെന്നും അതിനാല്‍ വിവാദം അവസാനിപ്പിക്കുകയാണെന്നും ശശിതരൂർ ട്വീറ്റ് ചെയ്തു. 
 

അനധികൃത ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ; നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്നവ നീക്കം ചെയ്യാൻ നിർദേശം

മുംബൈ: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. നിയമവിധേയമായല്ലാതെ പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ തടയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാനാണ് നീക്കം. പട്ടിക തയ്യാറാക്കാൻ ആർബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിന്റെ തുടർച്ചയായി, ആപ്പ് സ്റ്റോറുകളിൽ നിന്ന് മറ്റെല്ലാ നിയമ വിരുദ്ധ ആപ്പുകളും നീക്കാൻ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പു വരുത്താൻ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും നിർദേശം നൽകിയിട്ടുണ്ട്. 

അട്ടപ്പാ‌ടിയിൽ 13 വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു

ലോൺ നൽകുമ്പോൾ ബാങ്കുകൾക്കും ഇടപാടുകാരുമിടയിൽ ഇടനില നിൽക്കാൻ മാത്രമാണ് ലോൺ ആപ്പുകൾക്ക് അനുമതിയുള്ളത്. ഇങ്ങനെ നിയമപരമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർ‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. സ്വന്തം നിലയ്ക്ക് പണം നൽകുന്ന ആപ്പുകളെ നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും.ആപ്പുകൾ മറയാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകും. ഇഡി അടക്കം കേന്ദ്ര ഏജൻസികൾ ആപ്പുകൾക്കെതിരായ അന്വേഷണം ശക്തമാക്കണമെന്നും ധനകാര്യമന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. ധനകാര്യമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തുടർ നടപടികൾ ചർച്ച ചെയ്തത്.

സർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ‍്ഡ് നടത്തിയിരുന്നു. നിയമവിരുദ്ധമായി നടത്തുന്ന ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി ആയിരുന്നു നടപടി. ചൈനീസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ ഫണ്ട് റെയ‍്ഡുകളിൽ പിടിച്ചെടുത്തതായി ഫെഡറൽ അന്വേഷണ ഏജൻസി പിന്നീട് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios