ദില്ലി: ഹരിയാനയിൽ കൊവിഡ് നിരീക്ഷണസമയത്തിനു ശേഷം നാട്ടിലേക്ക് തിരിച്ച രണ്ട് മലയാളികളെ വാളയാർ ചെക്‌പോസ്റ്റിൽ തടഞ്ഞു. കൊവിഡ് നെഗറ്റീവ് എന്ന് ഇവരുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താത്തതാണ് പ്രശ്‌നം. 

രോഗമില്ല എന്ന സർട്ടിഫിക്കറ്റ് ഇല്ലാതെ കടത്തിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞത്. ദില്ലിയിൽ നിന്ന് കാറിലാണ് ഇവർ യാത്ര തിരിച്ചത്. കൊച്ചിയിലേക്കാണ് ഇവർക്ക് പോകേണ്ടത്. 

അതേസമയം, യാത്രാവിലക്ക് ലംഘിച്ച് തിരുവനന്തപുരത്ത് എത്തിയ മൂന്ന് റെയിൽവേ ജീവനക്കാർക്ക് എതിരെ പൊലീസ് കേസെടുത്തു. മധുര ഡിവിഷനിലെ ജീവനക്കാരായ അവർ റെയിൽപാളങ്ങൾ പരിശോധിക്കുന്ന ഒഎംഎസ് സർവ്വീസിൽ കയറിയാണ് എത്തിയത്. ഇവരെ പൊലീസ് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.

Read Also: വാഹനം കടത്തിവിട്ടില്ല; കൊല്ലത്ത് രോഗിയായ അച്ഛനെ മകന് ചുമന്ന് നടക്കേണ്ടി വന്നു...