രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മുഖ്യ ഉപദേഷ്ടാക്കളില്‍ ഒരാളാണ് സന്യം ലോധ. ബജറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ബിജെപി നിയമസഭാംഗത്തിനുള്ള മറുപടിയായി സന്യം ലോധയില്‍ നിന്ന് ഈ പ്രസ്താവന എത്തുന്നത്. 

അവസാന ശ്വാസം വരേയും നെഹ്റു ഗാന്ധി കുടുംബത്തിന്‍റെ അടിമകള്‍ ആയിരിക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപനവുമായി രാജസ്ഥാന്‍ എംഎല്‍എ. രാജസ്ഥാനിലെ സിരോഹിയില്‍ നിന്നുള്ള എംഎല്‍എയായ സന്യം ലോധയുടേതാണ് രാജസ്ഥാന്‍ നിയമസഭയിലെ പ്രസ്താവന. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മുഖ്യ ഉപദേഷ്ടാക്കളില്‍ ഒരാളാണ് സന്യം ലോധ. ബജറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ബിജെപി നിയമസഭാംഗത്തിനുള്ള മറുപടിയായി സന്യം ലോധയില്‍ നിന്ന് ഈ പ്രസ്താവന എത്തുന്നത്.

Scroll to load tweet…

അതേ ഞങ്ങള്‍ അവസാന ശ്വാസം വരേയും നെഹ്റു ഗാന്ധി കുടുംബത്തിന്‍റെ അടിമകള്‍ ആയിരിക്കും. ആ അടിമത്തം ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും കാരണം ആ കുടുംബമാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചത് എന്നാണ് സന്യം ലോധയുടെ പ്രസ്താവന. എന്നാല്‍ പ്രതിപക്ഷ നേതാക്കളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് സന്യം ലോധയ്ക്ക നേരിടേണ്ടി വന്നത്. അടിമത്തത്തെ അഭിനന്ദിക്കുന്ന പുതിയ സംസ്കാരമാണിത്. നിങ്ങള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോര്‍ ചോദിച്ചത്. 


'അട്ടയെപ്പോലെ ചിലർ കടിച്ച് തൂങ്ങും, ഇനി വദ്ര വരാത്ത കുറവേ ഉള്ളൂ', പരിഹസിച്ച് ടി പത്മനാഭൻ

ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി സാഹിത്യകാരൻ ടി പത്മനാഭൻ. കോൺഗ്രസിന്‍റെ പരാജയകാരണം കോൺഗ്രസുകാർ തന്നെയാണെന്നും, അതിനിനി വേറെ ആരെയും കുറ്റം പറയേണ്ട കാര്യമില്ലെന്നും ടി പത്മനാഭൻ പറയുന്നു. അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ച് തൂങ്ങിയതാണ് തോൽവികൾക്ക് പിന്നാലെയുള്ള തോൽവികൾക്ക് കാരണമെന്നും ടി പത്മനാഭൻ പരിഹസിച്ചു. എറണാകുളം ഡിസിസി സംഘടിപ്പിച്ച പരിപാടിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം എം ഹസ്സൻ തുടങ്ങിയ നേതാക്കൾ വേദിയിലിരിക്കെയാണ് വിമർശനം. പോൾ പി മാണി ലൈബ്രറിയുടെയും സബർമതി പഠനഗവേഷണകേന്ദ്രത്തിന്‍റെയും ഉദ്ഘാടനമായിരുന്നു വേദി. 

'മോദി ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടി, എങ്കിലും പഴിക്കുന്നത് നെഹ‍്റു കുടുംബത്തെ': പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. സ്വന്തം തെറ്റുകള്‍ നെഹ്‍റു കുടംബത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന മോദി ഹോംവര്‍ക്ക് ചെയ്യാന്‍ പരാജയപ്പെട്ട കുട്ടിയെപ്പോലെയാണെന്ന് പ്രിയങ്ക പറഞ്ഞു. ദില്ലിയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.മോദി ഹോംവര്‍ക്ക് ചെയ്യുന്നതില്‍ പരാജയപ്പെട്ട കുട്ടിയാണ്. ടീച്ചര്‍ ചോദിക്കുമ്പോള്‍ കാരണമായി നെഹ്‍റു കുടുംബത്തെ കുറ്റപ്പെടുത്തുകയാണെന്നും പ്രിയങ്ക പരിഹസിച്ചു.


നെഹ്റു കുടുംബം ചെയ്ത തെറ്റുകൾ രാജ്യം തിരുത്തുകയാണ്; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. ചൈനയുടെ യു എൻ സുരക്ഷാ സമിതി അംഗത്വം നെഹ്റുവിന്റെ സംഭാവനയെന്ന് ബിജെപി. നെഹ്റു കുടുംബം ചെയ്ത തെറ്റുകൾ രാജ്യം തിരുത്തുകയാണെന്ന് ബിജെപി പ്രതികരിച്ചു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന വീണ്ടും യു എൻ സുരക്ഷാ സമിതിയിൽ എതിര്‍ത്ത വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ പരിഹസിച്ചിരുന്നു.